x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫയർഫോഴ്സ് സ്റ്റേഷൻ സ​ന്ദ​ര്‍​ശി​ച്ച് ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ളജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍

വെബ് ഡെസ്ക്
Published: July 22, 2026 12:07 AM IST | Updated: July 22, 2026 12:07 AM IST

സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​ശി​വ​കു​മാ​ര്‍ ക്ലാസ് ന​യി​ക്കു​ന്നു.

കൊ​ല്ലം: ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ല്‍ കോ​ള​ജി​ലെ ബോ​ട്ട​ണി ബി​രു​ദ പ്രോ​ഗ്രാ​മി​ലെ ക്ലൈ​മ​റ്റ് ചെ​യ്ഞ്ച് ആ​ൻഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെന്‍റ് കോ​ഴ്‌​സ് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ട​പ്പാ​ക്ക​ട​യി​ലു​ള്ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

വിദ്യാർഥികൾ ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റി​ല്‍ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം നേ​ടി. ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ടി. ​ശി​വ​കു​മാ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് സേ​ഫ്റ്റി വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. തു​ട​ര്‍​ന്ന് എ​സ്. സ​രു​ണ്‍​കു​മാ​ര്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്‍​കി.

ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ഡോ. ​കെ.​പി. ഡി​ന്‍റു, ഡോ. ​രേ​ഷ്മ ബെ​ന്‍​സ​ണ്‍, സ്റ്റാ​ഫ് അം​ഗം എ. ​നി​ക്‌​സ​ണ്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Students Nattuvishesham DistrictNews

Recent News

Corehub Up