x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ ലോ​കസ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശവാ​ഹ​ക​രാ​ക​ണം: മ​ന്ത്രി ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: August 7, 2026 12:59 AM IST | Updated: August 7, 2026 12:59 AM IST

ഹി​രോ​ഷി​മ ദി​നാ​ച​ര​ണം മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം കു​ട്ടി​ക​ൾ​ക്കൊ​പ്പം ദീ​പം തെ​ളി​​ച്ച​പ്പോ​ൾ.

തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി​ക​ൾ ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശവാ​ഹ​ക​രാ​ക​ണ​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല.

അ​ഖി​ലേ​ന്ത്യാ സ​മാ​ധാ​ന ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കൗ​ൺ​സി​ലും വ​ഞ്ചി​യൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സ് കോ​ൺ​വ ന്‍റ് എ​ച്ച്എ​സ്എ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഹി​രോ​ഷി​മാ ദി​നാ​ച​ര​ണം സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മ​നു​ഷ്യ മ​സ്തി​ഷ്ക​ത്തി​ന്‍റെ ശ​രി​യാ​യ പ്ര​വ​ർ​ത്ത​ന​ത്തെ ത​ക​ർ​ക്കു​ന്ന എം​ഡി​എം​എ പോ​ലെ​യു​ള്ള മ​യ​ക്കു​മ​രു​ന്നു​ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വ​ലി​യ പോ​രാ​ട്ട​മാ​യ തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ സ​ന്ദേ​ശ​വാ​ഹ​ക​രാ​യി വി​ദ്യാ​ർ ഥി​ക​ൾ മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സെ​ബി​ൻ ഫെ​ർ​ണാ​ണ്ട​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മു​ൻ എം​പി പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ സ​മാ​ധാ​ന സ​ന്ദേ​ശം ന​ൽ​കി. ഐ​പ്സോ സെ​ക്ര​ട്ട​റി അ​ഡ്വ. എം.​എ. ഫ്രാ​ൻ​സി​സ് യു​ദ്ധ​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​റ്റി​ങ്ങ​ൽ സു​ഗു​ണ​ൻ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​നു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മെ​ഹ​ന്തി ശ്രീ​ജി​ത് സ്വാ​ഗ​ത​വും മി​ഖേ​ല മി​റി​യം തെ​രേ​സ ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Local News Students

Recent News

Corehub Up