മാള: കാർമൽ കോളജിൽ ഒന്നാംവർഷ വിദ്യാർഥികളുടെ ഔദ്യോഗിക പ്രവേശനം, മെറിറ്റ് ജേതാക്കൾക്കുള്ള അനുമോദനം "ട്രൈഫെസ്റ്റ 2026' നടന്നു. മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിയെ കാർമൽ കോളജ് ആദരിച്ചു. വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വിദ്യാർഥികൾ അറിവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും നേതൃത്വപാടവവും വളർത്തിയെടുക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വിദ്യാർഥികളുമായുള്ള അദ്ദേഹത്തിന്റെ സംവാദവും ചടങ്ങിന്റെ പ്രധാന ആകർഷണമായി. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേൽ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ നിത ജോഷി, പിടിഎ വൈസ് പ്രസിഡന്റ് പോൾ പടമാട്ടുമ്മൽ, എഫ്വൈയുജിപി കോ-ഓർഡിനേറ്റർ ഡോ. കെ.ബി. ബിന്ദു, ഡോ. മെറിൻ ഫ്രാൻസിസ്, ഡോ. ജിസ്മി ജോസഫ്, ചെയർമാൻ ജൂഡ് ബിജു എന്നിവർ സംസാരിച്ചു.
Tags : Nattuvishesham District News