x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് അ​ടു​പ്പി​ക്കും: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്


Published: June 10, 2026 06:01 AM IST | Updated: June 10, 2026 06:01 AM IST

കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വം കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കാ​ക്ക​വ​യ​ൽ: വി​ദ്യാ​ർ​ഥി​ക​ളെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ജ​യോ​ത്സ​വ​വും ചെ​ണ്ടു​മ​ല്ലി കൃ​ഷി​യും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്കൂ​ളു​ക​ളി​ൽ കാ​ർ​ഷി​ക ക്ല​ബ്ബു​ക​ൾ രൂ​പീ​ക​ക​രി​ച്ചു​വ​രി​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഭാ​വി​യു​ടെ ക​രു​ത്ത്. മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യെ ത​ക​ർ​ക്കു​ന്ന​തി​ന് ക​ർ​ശ​ന ന​ട​പ​ടി​ക​ളാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​ത്. നോ ​പ​റ​യേ​ണ്ടി​ട​ത്ത് അ​ങ്ങ​നെ പ​റ​യാ​ൻ കു​ട്ടി​ക​ൾ പ​ഠി​ക്ക​ണം. കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്ക് ത​ട​സ​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹം ക​ണ്ണു​തു​റ​ന്നി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ, എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് ജേ​താ​ക്ക​ൾ, എ​ൻ​എം​എം​എ​സ് വി​ജ​യി​ക​ൾ, സ​തേ​ണ്‍ ഇ​ന്ത്യ ശാ​സ്ത്ര​മേ​ള​യി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്ത കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​വി. കു​ര്യാ​ക്കോ​സ്, പ്ര​ജി​ത, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ പൂ​പ്പ​റ്റ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​മ​യ്യ ബീ​വി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റീ​ന ജോ​സ​ഫ്, ഹൈ​സ്കൂ​ൾ സീ​നി​യ​ർ അ​സി​സ​ന്‍റ് വി.​പി. സോ​ളി, വി​ജ​യോ​ത്സ​വം ക​ണ്‍​വീ​ന​ർ ലി​ൻ​സി ജേ​ക്ക​ബ്, പ്രി​ൻ​സി​പ്പ​ൽ ടി.​എം. ബി​ജു സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ.​ജി. റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up