ചിറ്റാരിക്കാൽ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
മാലോം: ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവം നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മാലോത്ത് കസബ ജിഎച്ച്എസ്എസിൽ നടക്കും.
സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് എ.ലത ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് എൻ.വി.പ്രമോദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു കട്ടക്കയം, എഇഒ ജോയ എം.ജോർജ്, മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം, ജില്ലാ പഞ്ചായത്തംഗം ബിൻസി ജയിൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജെസി ചാക്കോ , സോണി പൊടിമറ്റം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി.തമ്പാൻ, സാജൻ പുഞ്ച, ഹയർസെക്കൻഡറി വിഭാഗം കോ-ഓർഡിനേറ്റർ ഷിനോജ് സെബാസ്റ്റ്യൻ, വിവിധ അധ്യാപക സംഘടന പ്രതിനിധികളായ അലോഷ്യസ് ജോർജ്, വർഗീസ് നർക്കിലക്കാട്, മാർട്ടിൻ ജോസഫ് എന്നിവർ സംബന്ധിച്ചു.
പ്രിൻസിപ്പൽ മിനി പോൾ സ്വാഗതവും മുഖ്യാധ്യാപകൻ എം.കെ.പ്രസാദ് നന്ദിയും പറഞ്ഞു.
Tags : NattuVishesham DistrictNews