x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല വ​ന​മേ​ഖ​ല​യി​ൽ സെ​ൻ​സ​സ് പ്രാ​ഥ​മി​ക ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സു​ബീ​ഷ് മാ​ഷ്


Published: July 10, 2026 04:20 AM IST | Updated: July 10, 2026 04:20 AM IST

ശ​ബ​രി​മ​ല പാ​ത​യി​ൽ സെ​ൻ​സ​സ് ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന അ​ട്ട​ത്തോ​ട് ട്രൈ​ബ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സു​ബീ​ഷ്.

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ, അ​ട്ട​ത്തോ​ട് ഗ്രാ​മം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ശാ​ല​മാ​യ വ​ന​മേ​ഖ​ല​യി​ൽ ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സു​ബീ​ഷ് മാ​ഷ്.

അ​ട്ട​ത്തോ​ട് ഗ​വ​ൺ​മെ​ന്‍റ് ട്രൈ​ബ​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ സു​ബീ​ഷി​നാ​യി​രു​ന്നു ഈ ​മേ​ഖ​ല​യി​ലെ സെ​ൻ​സ​സ് ചു​മ​ത​ല. ആ​യി​ര​ത്തി​ല​ധി​കം കെ​ട്ടി​ട​ങ്ങ​ളും നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്ത് ഒ​രു എ​ന്യു​മ​റേ​റ്റ​ർ മാ​ത്ര​മാ​ണ് സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​ട്ട​ത്തോ​ട് ഗ്രാ​മ​ത്തി​ലെ മു​ന്നൂ​റോ​ളം വീ​ടു​ക​ൾ​ക്കും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ക എ​ന്ന​ത് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​യി​രു​ന്നു.

ആ​ന, ക​ടു​വ, പു​ലി, ക​ര​ടി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യ​മു​ള്ള ഈ ​വ​ന​മേ​ഖ​ല​യി​ൽ ഓ​രോ ദി​വ​സ​വും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യു​മാ​ണ് മു​ന്നോ​ട്ടു നീ​ങ്ങി​യ​തെ​ന്ന് സു​ബീ​ഷ് പ​റ​യു​ന്നു. പ്ര​കൃ​തി​യെ​യും വ​ന്യ​ജീ​വി​ക​ളെ​യും മാ​നി​ച്ചു​കൊ​ണ്ട് സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വ​ന​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി മു​ൻ പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​നാ​യ ബി​നു കെ. ​സാം ന​ൽ​കി​യ സ​ഹാ​യം ഏ​റെ വി​ല​പ്പെ​ട്ട​താ​യി​രു​ന്നു​വെ​ന്ന് സു​ബീ​ഷ് പ​റ​ഞ്ഞു. നി​ല​യ്ക്ക​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ നി​ല​യ്ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നു ല​ഭി​ച്ച പി​ന്തു​ണ​യും പ്ര​യോ​ജ​ന​പ്പെ​ട്ടു.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പോ​ലീ​സ്, തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി എ​ല്ലാ​വ​രും മി​ക​ച്ച സ​ഹ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്. പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​പ്പോ​ൾ താ​ൻ ഒ​റ്റ​യ്ക്ക​ല്ല എ​ന്ന ചി​ന്ത ഉ​ണ്ടാ​യി. ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ്യ​ക്തി​പ​ര​മാ​യി വ​ലി​യ ഭാ​ഗ്യ​മാ​യാ​ണ് ക​രു​തു​ന്ന​തെ​ന്നും സു​ബീ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up