മങ്കട: ഉപജില്ല സുബ്രതോ കപ്പ് ഫുട്ബോളിൽ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ എൻഎച്ച് എസ് എസ് കൊളത്തൂരിനെ തോൽപ്പിച്ച് ടിഎസ്എസ് വടക്കാങ്ങര ചാമ്പ്യൻമാരായി. അണ്ടർ 17 പെൺകുട്ടികളിൽ എഎംഎച്ച്എസ് തിരൂർക്കാടിനെ പരാജയപ്പെടുത്തി എൻഎച്ച് എസ്എസ് കൊളത്തൂരും അണ്ടർ 15 ആൺകുട്ടികളിൽ ജിഎച്ച്എസ്എസ് മങ്കട പള്ളിപ്പുറത്തെ തോൽപ്പിച്ച് ജിഎച്ച്എസ് ചേരിയവും വിജയികളായി.
മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് അംഗം സി.എച്ച്. ജാഫർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. മങ്കട ഉപജില്ലാ സെക്രട്ടറി ഹംസ, അധ്യാപകരായ മുസ്തഫ, ഷമീൽ, ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.
Tags : Subroto Cup Football