പ്രതീകാത്മക ചിത്രം
കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശിനി സ്നേഹ(22) ആണ് മരിച്ചത്. മൈസൂരു രാമന് കോളജ് ഒഫ് നഴ്സിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.
ഞായറാഴ്ച മൈസൂരുവില്‍ നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനില്‍ വച്ച് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. ഇതേത്തുടര്‍ന്ന് സ്നേഹ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങി സഹായം തേടുകയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകിട്ടോടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങും മുമ്പ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്നേഹ മൈസൂരുവില്‍ ചികിത്സ തേടിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം രാത്രി വീട്ടുവളപ്പില്‍ നടത്തി.