പുൽപ്പള്ളി: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ ഘടകം എഫ്വൈയുജിപി ബിരുദ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ഇന്റേണ്‍ഷിപ്പ് പരിപാടിക്ക് തുടക്കമായി. കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ് പ്രിൻസിപ്പൽ പ്രഫ.ഡോ. സുബിൻ പി. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.
കോഴ്സ് കോഓർഡിനേറ്റർ ഡോ. കൃഷ്ണൻ എം. മൂതിമൂല അധ്യക്ഷത വഹിച്ചു. കെഎഫ്ബി ജില്ലാ ട്രഷറർ ബേബി ജയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ടി. ദേവസ്യ, കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജ് ചരിത്രവിഭാഗം മേധാവി ഡോ.കെ. അനൂപ് തങ്കച്ചൻ, കോളജ് യൂണിയൻ പ്രതിനിധി റയാൻ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഫ്വൈയുജിപി വിദ്യാർഥികളായ 18 പേർ ഇന്റേണ്‍ഷിപ്പ് പരിപാടിയിൽ പങ്കെടുത്തു. വിദ്യാർഥികൾക്ക് പ്രായോഗിക പരിചയവും തൊഴിൽപരമായ കഴിവുകളും വികസിപ്പിക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്.
Tags : nattu vishesham Summer internship