x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് ലോ​റി​ക്കു പിറ​കി​ലി​ടി​ച്ചു; നി​ര​വ​ധി​പേ​ര്‍​ക്കു പ​രി​ക്ക്


Published: November 12, 2025 01:14 AM IST | Updated: November 12, 2025 01:14 AM IST

കൊ​ട​ക​ര​യി​ല്‍ ലോ​റി​ക്കു പിറ​കി​ലി​ടിച്ച കെ​എ​സ്​ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ന്‍റെ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ല്‍.

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ ട​ക​ര മേ​ല്‍​പാ​ല​ത്തി​നുസ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ലോ​റി​ക്കു പി​റ​കി​ലി​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍​ക്കുപ​രി​ക്കേ​റ്റു.​ ആ​രു​ടെയും പ​രി​ക്കു ഗു​രു​ത​ര​മ​ല്ല. ഇ​ന്നലെ പു​ല​ര്‍​ച്ചെ അ ഞ്ചരയോടെ​യാ​യി​രു​ന്നു അ​പ​ക​ടം.
കോ​ഴി​ക്കോ​ടുനി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്കു പോ​യി​രു​ന്ന സൂ​പ്പ​ര്‍​ ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. മു​ന്നി​ല്‍പോ​യി​രു​ന്ന ലോ​റി പെ​ട്ടെ​ന്ന് വേ​ഗ​ത കു​റ​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നു സം​ശ​യി​ക്കു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​റി വേ​ഗം കു​റ​ച്ച​പ്പോ​ള്‍ ബ​സ് ലോ​റി​ക്കുപി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. മു​പ്പ​തോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ പ​രി​ക്കേ​റ്റു. മു​ഖ​ത്തും നെ​റ്റി​യി​ലു​മാ​ണു മി​ക്ക​വ​ര്‍​ക്കും പ​രി​ക്കേ​റ്റ​ത്. അ​പ​ക​ടസ​മ​യ​ത്ത് പ​ല യാ​ത്ര​ക്കാ​രും ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. ലോ​റി നി​ര്‍​ത്താ​തെ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ 14 യാ​ത്ര​ക്കാ​ര്‍​ക്കു കൊ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ ന​ല്‍​കി.

Tags : several injured nattuvisesham local news

Recent News

Corehub Up