കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കുന്നു.
കിടങ്ങൂര്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ മിനിമാസ്റ്റ് ലൈറ്റുകളില്‍ നിരീക്ഷണകാമറകള്‍ സ്ഥാപിച്ചു. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.
കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ്മോന് മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബോബി തോമസ്, ജ്യോതി ബാലകൃഷ്ണന്, കിടങ്ങൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് സുരേഷ് ബാബു നെച്ചിക്കാട്ടില്‍, ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, ബിന്ദു രമേശ്, കെ.എം. രാധാകൃഷ്ണന്, തോമസ് മാളിയേക്കല്‍, വി.കെ. സുരേന്ദ്രന്, ജോസ് കൊല്ലറാത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു
Tags : Nattuvishesham District news