പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പൂർണപങ്കാളിത്തം ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന സ്വീപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പറന്പിക്കുളത്ത് പ്രചാരണപരിപാടികൾ സംഘടിപ്പിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ജനാധിപത്യത്തിന്റെ പെണ്‍കരുത്ത് കാന്പയിന്റെ ഭാഗമായി നടത്തിയ സമ്മതിദായിക പ്രതിജ്ഞ നെന്മാറ ഇലക്ഷൻ ഓഫീസർ ടി. പി. കാർത്തികേയന്റെനേതൃത്വത്തിൽ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി ഗോത്ര നൃത്തം, വടംവലി, യൂത്ത് ക്ലബ് അംഗങ്ങളുടെ ഫുട്ബോൾ മത്സരം എന്നിവ സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ തെരഞ്ഞെടുപ്പിനോടുള്ള ആഭിമുഖൃം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ എല്ലാ സമ്മതിദായകരെയും പോളിംഗ് ബൂത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധപരിപാടികൾ ആസൂത്രണം ചെയ്തത്.
കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഗീത, മുതലമട സിഡിഎസ് ചെയർപേഴ്സണ്‍ അരുണ, ജില്ലാ പ്രോഗ്രാം മാനേജർ ജിജിൻ, വാർഡ് മെംബർ മണികണ്ഠൻ, മെന്റർ ടീച്ചർ രമേശ്, ആനിമേറ്റർമാർ, സിഡിഎസ് മെംബർമാർ, ജില്ലാ മിഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags : nattu vishesham Sweep campaign