റസിയ പൂന്തോട്ടത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു.
മങ്കട: പഞ്ചായത്ത് നാലാം വാര്‍ഡ് കടന്നമണ്ണ ഉപതെരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പണം പൂര്‍ത്തിയായി.
യുഡിഎഫ് - വെല്‍ഫെയര്‍ സംയുക്ത സ്ഥാനാര്‍ഥിയായി റസിയ പൂന്തോട്ടത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാത്തുട്ടി അബ്ദുറഹിമാന് എന്നിവരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.
28 നാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിലെ നസീറ സി.പി. മരണപ്പെട്ട ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്നലെയാണ് യുഡിഎഫ് - വെല്‍ഫെയര്‍ സ്ഥാനാര്‍ഥി റസിയ പൂന്തോട്ടത്തില്‍ വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മഞ്ഞളാംകുഴി അലി എംഎല്‍എ, മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. ഫാത്തിമ, ടി.കെ. ശശീന്ദ്രന്, കെ.പി. സാദിഖ് അലി, ഫാറൂഖ് മക്കരപ്പറമ്പ്, ജാസിം കോട്ടോല, പി. കെ. കുഞ്ഞാലി കുട്ടി എന്ന ബാപ്പു, അഡ്വ. കെ. അസ്ഗര്‍ അലി എന്നിവര്‍ക്കൊപ്പം എത്തിയായിരുന്നു പത്രികാസമര്‍പ്പണം.
Tags : By-election