ആലപ്പുഴ: ജില്ലാ പോലീസ് മേധാവിയായി ടി.കെ. വിഷ്ണു പ്രദീപ് ഐപിഎസ് ചുമതലയേറ്റു. സ്ഥാനമൊഴിഞ്ഞ എം.പി. മോഹനചന്ദ്രൻ ഐപിഎസിൽനിന്നാണ് ടി.കെ. വിഷ്ണുപ്രദീപ് ചുമതലയേറ്റെടുത്തത്. 2018ലെ കേരള കേഡർ ഐപിഎസ് ബാച്ചുകാരനാണ് ടി.കെ. വിഷ്ണുപ്രദീപ്. ബിടെക് ബിരുദധാരിയാണ്. ചെന്നൈയിൽ സോഫ്റ്റ്വേർ എൻജിനിയറായി ജോലി ചെയ്തിരുന്നു. ജില്ലയിൽ ലഹരിമാഫിയക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് ചാർജെടുത്ത ശേഷം ടി.കെ. വിഷ്ണുപ്രദീപ് പറഞ്ഞു.
Tags : Police Chief Nattuvishesham District News