ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ നടന്ന സ്വീകരണ യോഗത്തില്‍ ടി.പി. അഷ്റഫലി എംഎല്‍എ സംസാരിക്കുന്നു.
എടക്കര:ചുങ്കത്തറ മാര്‍ത്തോമ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ ടി.പി. അഷ്റഫലിക്ക് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ സഹകരണത്തോടെ കോളജിൽ സ്വീകരണം നല്കി.പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആസ്പെയര് എന്‍ഡോവ്മെന്റ് പദ്ധതിയുടെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു.
സമ്മേളനം കോളജ് ബര്‍സാര്‍ ഫാ. ജിനു ഈപ്പന് കുര്യന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഹൈസന്‍ തോമസ് അധ്യക്ഷത വഹിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് തോമസ്, സംസ്കൃത സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്, സ്റ്റാഫ് സെക്രട്ടറി റിന്‍സി ജയിംസ്, സര്‍വകലാശാല സെനറ്റ് അംഗം ഡോ. അന്‍വര്‍ ഷാഫി, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ബി.കെ. വിനോദ്, രവിചന്ദ്രന്‍, ഡോ. ടി.എം. ജോര്‍ജ്, റോബിന് ഏബ്രഹാം, ടി.കെ. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham MLA