മഞ്ചേരി: പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രതിഭാ പുരസ്കാരം സമ്മാനിച്ചു. മഞ്ചേരി എച്ച്എംവൈഎച്ച്എസ് സ്കൂളിലെ 1992 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മ സംഘടിപ്പിച്ച "സുകൃതം 2026' പരിപാടിയിലാണ് വിദ്യാര്‍ഥികളെ ആദരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉദ്ഘാടനം ചെയ്തു.
ഹബീബ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. നസീര്‍ ബാബു, ബാബു കാരാശേരി, സി. ശരീഫ്, വി. അബ്ദുൾ മജീദ്, കെ.പി. ആദില്‍, കെ.പി. നസീമ, സി.എം. ഹസീന, കെ.പി. സുബൈദ, ഫസീല കുരിക്കള്‍, മുസ്തഫ കമാല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Talent Award presented