x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സ്; പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന്

വെബ് ഡെസ്ക്
Published: August 21, 2026 01:35 AM IST | Updated: August 21, 2026 01:35 AM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: താ​മി​ര്‍ ജി​ഫ്രി ക​സ്റ്റ​ഡി കൊ​ല​പാ​ത​ക കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സി​ല്‍ സ​മ​ഗ്ര​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി.

സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച കു​റ്റ​പ​ത്രം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ താ​ത്‍​പ​ര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​യ്യാ​റാ​ക്കി​യ​തെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. പ്ര​തി​ക​ളെ സാ​ക്ഷി​ക​ളാ​ക്കി മാ​റ്റു​ക​യും താ​ര​ത​മ്യേ​ന ദു​ര്‍​ബ​ല​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്ത ന​ട​പ​ടി ഈ ​സം​ശ​യം കൂ​ടു​ത​ല്‍ ബ​ല​പ്പെ​ടു​ത്തു​ക​യാ​ണ്.

പൊ​ലീ​സ് ഉ​യ​ര്‍​ത്തി​യ ക​ള്ള​ക്ക​ഥ​ക​ള്‍​ക്ക് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ന്ന​ത് സി​ബി​ഐ​യു​ടെ വി​ശ്വാ​സ്യ​ത ത​ന്നെ ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​യാ​ണ്. താ​മി​ര്‍ ജി​ഫ്രി​യു​ടെ ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം.
നി​ല​വി​ലെ കോ​ട​തി ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് കേ​സി​ല്‍ ശ​ക്ത​വും നി​ഷ്പ​ക്ഷ​വു​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണം.

താ​മി​ര്‍ ജി​ഫ്രി​യു​ടെ കു​ടും​ബ​വും സ​മ​ര​സ​മി​തി​യും ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍​ക്ക് എ​ല്ലാ പി​ന്തു​ണ​യും ന​ല്‍​കും. കു​ടും​ബ​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് നേ​താ​ക്ക​ള്‍ താ​മി​ര്‍ ജി​ഫ്രി​യു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം​കു​ട്ടി മം​ഗ​ലം, ജി​ല്ലാ ക​മ്മി​റ്റി അം​ഗം സൈ​ത​ല​വി കാ​ട്ടേ​രി, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സാ​ബി​ര്‍ കൊ​ടി​ഞ്ഞി എ​ന്നി​വ​രാ​ണ് കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച​ത്.

Tags : Nattuvishesham Local News Custody Death Reinvestigation

Recent News

Corehub Up