x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവ.സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ ക്ഷാമം

വെബ് ഡെസ്ക്
Published: July 14, 2026 02:20 AM IST | Updated: July 14, 2026 02:20 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ര്‍: അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ചി​ട്ട് ഒ​ന്ന​ര​മാ​സ​മാ​കാ​നി​രി​ക്കു​ന്പോ​ഴും ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 200 അ​ധ്യാ​പ​ക ത​സ്തി​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്നു. എ​ല്‍​പി, യു​പി, ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന​ത്. എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ 27ഉം ​യു​പി വി​ഭാ​ഗ​ത്തി​ല്‍ 35ഉം ​ഹൈ​സ്‌​ക്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 138 അ​ധ്യാ​പ​ക​രു​ടെ​യും ഒ​ഴി​വു​ക​ളാ​ണ് നി​ക​ത്താ​തെ കി​ട​ക്കു​ന്ന​ത്. ഒ​ഴി​വു​ക​ള്‍ പി​എ​സി​ക്ക് റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​ത് അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം 2026-27 വ​ര്‍​ഷ​ത്തെ ത​സ്തി​ക​നി​ര്‍​ണ​യ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം ത​സ്തി​ക ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​രെ മ​റ്റി​ട​ങ്ങ​ളി​ൽ പു​ന​ക്ര​മീ​ക​രി​ച്ച ശേ​ഷ​മേ ഒ​ഴി​വു​ക​ൾ നി​ക​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ പി​എ​സ്‌​സി ആ​രം​ഭി​ക്കു​ക​യു​ള്ളൂ. അ​പ്പോ​ഴേ​ക്കും അ​ധ്യ​യ​ന ദി​വ​സ​ങ്ങ​ൾ ഏ​റെ ക​ഴി​യു​ക​യും ചെ​യ്യും.

ഇ​തി​നി​ടെ സെ​ൻ​സ​സ് ഡ്യൂ​ട്ടി​ക്ക് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത് സ്കൂ​ൾ മേ​ഖ​ല​യി​ലാ​കെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ സ്‌​കൂ​ളു​ക​ളി​ലെ 70 ശ​ത​മാ​നം അ​ധ്യാ​പ​ക​രെ​യും സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ല്‍ 1290 പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ 17000 അ​ധ്യാ​പ​ക​രു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ജി​ല്ല​യി​ലാ​കെ 560 സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളും 730 എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളു​മു​ണ്ട്. ഇ​വ​രി​ല്‍ താ​ത്കാ​ലി​ക​ക്കാ​രെ​യും അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​വ​രെ​യും മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ 4000 പേ​ര്‍ സെ​ന്‍​സ​സ് ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. മി​ക്ക വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നും ശ​രാ​ശ​രി അ​ഞ്ച് അ​ധ്യാ​പ​ക​രെ​യെ​ങ്കി​ലും എ​ന്യൂ​മ​റേ​റ്റ​ർ​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞ് സെ​ന്‍​സ​സ് ഡ്യൂ​ട്ടി നി​ര്‍​വ​ഹി​ച്ചാ​ല്‍ മ​തി​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ർ​ദേ​ശം.

എ​ന്നാ​ൽ അ​ത്ത​ര​ത്തി​ൽ സെ​ൻ​സ് ജോ​ലി ചെ​യ്താ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഇ​ത് പൂ​ർ​ത്തി​യാ​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് പ​ല​രും അ​വ​ധി​യെ​ടു​ത്താ​ണ് സെ​ൻ​സ​സ് ജോ​ലി ചെ​യ്യു​ന്ന​ത്. ഓ​ണ​പ്പ​രീ​ക്ഷ​യ്ക്ക് കൂ​ടു​ത​ല്‍ സ​മ​യ​മി​ല്ലെ​ന്നി​രി​ക്കെ പാ​ഠ​ഭാ​ഗ​ങ്ങ​ൾ തീ​ർ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ് അ​ക്കാ​ദ​മി​ക് രം​ഗം നേ​രി​ടു​ന്ന​ത്. അ​ധ്യാ​പ​ക ക്ഷാ​മം കാ​ര​ണം എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ര​ധ്യാ​പ​ക​ൻ ത​ന്നെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക​യാ​ണ്. ഒ​രു ദി​വ​സം ത​ന്നെ ആ​റ് പി​രി​യ​ഡു​ക​ൾ വ​രെ ഇ​ത്ത​ര​ത്തി​ൽ പ​ഠി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​താ​യി അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

Tags : Nattuvishesham Local News Teacher government schools

Recent News

Corehub Up