x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഐ തൊ​ഴി​ല​വ​സ​ര​ം കു​റ​യ്ക്കു​മെ​ന്ന വാ​ദം ശ​രി​യ​ല്ല: ഋഷിരാജ് സിംഗ്


Published: July 10, 2026 10:03 PM IST | Updated: July 10, 2026 10:03 PM IST

മു​ഹ​മ്മ: വ​രു​ന്ന അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ്, സൈ​ബ​ർ സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണെ​ന്ന് മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പറഞ്ഞു. കെ​ഇ കാ​ർ​മ​ൽ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ആ​രം​ഭി​ച്ച എ​ഐ ആ​ൻ​ഡ് ഇ-​സ്ട്രീം ഇ​ന്നൊ​വേ​ഷ​ൻ ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ കു​റ​യ്ക്കു​മെ​ന്ന വാ​ദം ശ​രി​യ​ല്ല. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇന്‍റ​ലി​ജ​ൻ​സ് തൊ​ഴി​ൽ സാ​ധ്യ​ത​ക​ളു​ടെ പു​ത്ത​ൻ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. താ​ൻ പ​ല സ്കൂ​ളു​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും എ​ഐ ലാ​ബ് ഉ​ദ്ഘാ​ട​ന​ത്തി​നു പോ​കു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്ന് ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

സി​ബി​എ​സ്ഇ കൗ​ശ​ൽ ബോ​ധ്-​പ്രോ​ഗ്രാ​മി​ന്‍റെയും സി​ബി​എ​സ്ഇ സ്കി​ൽ എ​ജ്യൂ​ക്കേ​ഷ​ന്‍റെയും-​ഭാ​ഗ​മാ​യാ​ണ് ലാ​ബ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. അ​ത്യാ​ധു​നി​ക ലാ​ബ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ്, റോ​ബോ​ട്ടി​ക്സ്, ഡ്രോ​ൺ ടെ​ക്നോ​ള​ജി, ത്രീ​ഡി പ്രി​ന്‍റിംഗ്, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ്, മെ​ക്കാ​നി​ക്ക​ൽ സം​വി​ധാ​ന​ങ്ങ​ൾ, ഓ​ട്ടോ​മൊ​ബൈ​ൽ ടെ​ക്നോ​ള​ജി, തൊ​ഴി​ൽ​നൈ​പു​ണ്യ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ ലാ​ബി​ന്‍റെ ഭാ​ഗ​മാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്കു​പ​രി പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് സി​എം​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ഠ​ന​കേ​ന്ദ്രം യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ബംഗളൂരു ആ​സ്ഥാ​ന​മാ​യ ഹൗ ​ആ​ൻ​ഡ് വൈ ​എ​ജ്യൂ​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ലാ​ബ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ​രു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ​വേ​ഷ​ണം, ന​വീ​ക​ര​ണം, സം​രം​ഭ​ക​ത്വം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ്ക​റി​യ എ​തി​രേ​റ്റ് സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ചാ​ക്കോ അ​ക്കാ​ത്ത​റ സി​എം​ഐ, സ്കൂ​ൾ ബ​ർ​സ​ർ ഫാ. ​സ​നു വ​ലി​യ​വീ​ട് സി​എം​ഐ, പി​ടി​എ പ്ര​സി​ഡന്‍റ് പി.​പി. അ​ഭി​ലാ​ഷ്, മീ​ഡി​യ കോ​-ഓർഡി​നേ​റ്റ​ർ സ​ന്തോ​ഷ് ഷ​ണ്മു​ഖ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up