വ്യാപാരി വ്യവസായി സമിതി വാഴൂർ ഏരിയാ സമ്മേളനം ജോജി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
പൊൻകുന്നം: യുപിഐ പണമിടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി വാഴൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി ജോജി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എ.ആർ. സാഗർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സുമേഷ് ശങ്കർ പുഴയനാൽ പ്രവർത്തന റിപ്പോർട്ടും ഹരിപ്രകാശ് മധു കണക്കും അവതരിപ്പിച്ചു. സിപിഎം വാഴൂർ ഏരിയാ സെക്രട്ടറി വി.ജി. ലാൽ, ഏരിയാ രക്ഷാധികാരി ഐ.എസ്. രാമചന്ദ്രൻ, ചിറക്കടവ് പഞ്ചായത്തംഗം ഗൗതം ബാലചന്ദ്രൻ, സുനിൽ കെ. സോമൻ, കെ.ആർ. കൈലാസൻ, എസ്. മജ്നു എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി എ.ആർ. സാഗർ - പ്രസിഡന്റ്, സുമേഷ് ശങ്കർ പുഴയനാൽ - സെക്രട്ടറി, കെ.ആർ. കൈലാസൻ, എസ്. മജ്നു - വൈസ് പ്രസിഡന്റ്, സി.ടി. ജയിംസ്, സുനിൽ കെ. സോമൻ - ജോയിന്റ് സെക്രട്ടറിമാർ, ഹരിപ്രകാശ് മധു - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham Local News central bank service charge UPI transactions