കേരള കോണ്ഗ്രസ്-ജേക്കബ് ജില്ലാ നേതൃത്വസംഗമം
തൃശൂർ: കേരളത്തിനു ലഭിക്കേണ്ട അരിവിഹിതം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നു കേരള കോണ്ഗ്രസ്-ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ. ഗിരിജൻ ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തിന്റെ ഇത്തരം തെറ്റായ തീരുമാനങ്ങൾക്കെതിരേ സമരപരിപാടികൾക്കു പാർട്ടി നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സോമൻ കൊളപ്പാറ, ഷൈജു ബഷീർ, വസന്തൻ ചിയ്യാരം, ജോണ് ആടുപാറ, ഷാജു വടക്കൻ, ആൽബിൻ പ്ലാക്കൽ, സി.എം. ബാലസുന്ദരൻ തുടങ്ങിയവർ പ്രസംഗിച്ചു.