x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഭ സ​ജീ​വ​മാ​കു​ന്ന​ത് ഉ​പ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ: ബി​ഷ​പ് മാ​ര്‍ അ​ല​ക്‌​സി​യോ​സ്

വെബ് ഡെസ്ക്
Published: September 27, 2026 02:03 AM IST | Updated: September 27, 2026 02:03 AM IST

മൂ​വാ​റ്റു​പു​ഴ രൂ​പ​ത ഉ​പ​വി നീ​തി വ​ര്‍​ഷാ​ച​ര​ണം ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ്ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ

മൂ​വാ​റ്റു​പു​ഴ: സ​ഭ സ​ജീ​വ​മാ​കു​ന്ന​ത് ഉ​പ​വി​നീ​തി പ്ര​വൃ​ത്തി​ക​ളി​ലൂ​ടെ​യും സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യു​മാ​ണെ​ന്ന് തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ അ​ല​ക്‌​സി​യോ​സ്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ ശ​താ​ബ്ദി​ക്ക് ഒ​രു​ക്ക​മാ​യി ന​ട​ത്തു​ന്ന ഉ​പ​വി നീ​തി​വ​ര്‍​ഷ​ത്തി​ന്‍റെ മൂ​വാ​റ്റു​പു​ഴ രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് വൈ​ദി​ക​സ​മി​തി​യു​ടെ​യും അ​ജ​പാ​ല​ന സ​മി​തി​യു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഭ​യു​ടെ പ്രേ​ഷി​ത​മു​ഖം പ്ര​ശോ​ഭി​ത​മാ​ക​ണ​മെ​ങ്കി​ല്‍ സ്വീ​ക​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍, ന​ല്‍​കു​ന്ന മ​നോ​ഭാ​വം വീ​ണ്ടെ​ടു​ക്ക​ണം. പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പ​ക്ഷം ചേ​രു​ന്ന ന​യ​വും പ്ര​വ​ര്‍​ത്ത​ന​വും എ​ല്ലാ ത​ല​ങ്ങ​ളി​ലും വീ​ണ്ടെ​ടു​ക്ക​ണ​മെ​ന്ന് ബി​ഷ​പ് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ ബി​ഷ​പ് ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ തെ​യ​ഡോ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഉ​പ​വി​നീ​തി വ​ര്‍​ഷാ​ച​ര​ണം സ​ഭ​യു​ടെ പൊ​തു​ന​ന്മ​യു​ടെ​യും മാ​ന​വ സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​മാ​യി മാ​റു​വാ​ന്‍ എ​ല്ലാ​വ​രും നേ​തൃ​ത്വം ന​ല്‍​ക​ണ​മെ​ന്നും തെ​റ്റു തി​രു​ത്തി തി​രി​കെ വ​രു​ന്ന​വ​രെ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കാ​നു​ള​ള തു​റ​വി എ​ല്ലാ ത​ല​ങ്ങ​ളി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് ആ​ഹ്വാ​നം ചെ​യ്തു.

ച​ട​ങ്ങി​ല്‍ ബി​ഷ​പ് അ​ല​ക്‌​സി​യോ​സി​നു രൂ​പ​ത​യു​ടെ സ്‌​നേ​ഹോ​പ​ഹാ​രം ന​ല്‍​കി. കാ​ലം ചെ​യ്ത മു​ന്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ ഏ​ബ്ര​ഹാം മാ​ര്‍ യൂ​ലി​യോ​സി​ന്‍റെ സ്മ​ര​ണാ​ര്‍​ത്ഥം പ്ര​ത്യേ​ക പ്രാ​ര്‍​ഥ​ന​ക​ള്‍ ന​ട​ത്തി. ലി​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പ്പാ​പ്പ​യു​ടെ പ്ര​ഥ​മ ചാ​ക്രി​ക ലേ​ഖ​നം മാ​ജ്ഞി​ഫീ​ക്കാ ഹു​മാ​നി​ത്താ​സ് (മാ​ന​വ മ​ഹ​ത്വം) ആ​സ്പ​ദ​മാ​ക്കി പ​ഠ​ന​ക്ലാ​സി​ന് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ഫാ. ​സാ​ബു തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കി. രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​തോ​മ​സ് ഞാ​റ​ക്കാ​ട്ട് കോ​റെ​പ്പി​സ്‌​കോ​പ്പ, വൈ​ദി​ക സ​മി​തി സെ​ക്ര​ട്ട​റി ഫാ. ​ഡോ. വ​ര്‍​ഗീ​സ് മ​ഠ​ത്തി​ക്കു​ന്ന​ത്ത്, ചാ​ന്‍​സ​ല​ര്‍ ഫാ. ​ഡോ. വ​ര്‍​ഗീ​സ് പ​ന്തി​രാ​യി​ത്ത​ട​ത്തി​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ചാ​ക്കോ ടി. ​വ​ര്‍​ഗീ​സ്, പ്രൊ​വി​ന്‍​ഷ്യാ​ള്‍ മ​ദ​ര്‍ ടോ​മി​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up