നാട്ടകം സുരേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: സഹകരണ മേഖലയെ കാലാനുസൃതമായി നവീകരിച്ചു കൂടുതല്‍ ജനകീയമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എംഎല്‍എ. സഹകരണ ജനാധിപത്യവേദി ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.ജില്ലാതല അംഗത്വ വിതരണം മുന്‍ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യന് ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ കെ.പി. ബേബി, ജെയ്സണ്‍ തോമസ്, ജയവര്‍മ, ജില്ലാ കണ്‍വീനര്‍ ജാന്‍സ് കുന്നപ്പള്ളി, ഫിലിപ്പ് ജോസഫ്, ഫില്‍സണ്‍ മാത്യു, കുഞ്ഞ് ഇല്ലമ്പള്ളി, സതീഷ് ചന്ദ്രന് നായര്‍, ചാള്‍സ് ആന്റണി, മോഹന്‍ കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews