എഡിഎം പുരുഷോത്തമൻ ജോസ്ഗിരിയിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം പ്രദേശവാസികളോടും ജനപ്രതിനിധികളോടും സംസാരിക്കുന്നു.
ചെറുപുഴ: കോഴിക്കോട് വിലങ്ങാടിനു സമാനമായ ദുരന്തമാണ് ജോസ്ഗിരിയിലും രാജഗിരിയിലുമുണ്ടായതെന്ന് എഡിഎം. വിലങ്ങാടിനു സമാനമായ സമഗ്രമായ ദുരിതാശ്വാസ പാക്കേജ് അനുവദിക്കുകയാണു വേണ്ടതെന്നും ഇതിനായി ഗൂഗിൾ മാപ്പ് പ്രകാരം ദുരന്തത്തിന് മുന്പും ശേഷവുമുള്ള സ്ഥലപരിശോധന നടത്തുവാൻ ഉദ്യോഗസ്ഥരെ അയക്കുമെന്നും എഡിഎം പുരുഷോത്തമൻ അറിയിച്ചു.
ജോസ്ഗിരിയിലേയും രാജഗിരിയിലേയും ഉരുൾപൊട്ടലും മണ്ണൊലിപ്പുമുണ്ടായി നാശം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചശേഷം പ്രദേശവാസികളോടും ജനപ്രതിനിധികളോടും സംസാരിക്കുമ്പോഴാണ് എഡിഎം ഇക്കാര്യങ്ങൾ പറഞ്ഞത്.
Tags : Nattuvishesham DistrictNews DeepikaNews ADM