കനത്ത മഴയിൽ ഭാഗികമായി തകർന്ന പൂവാറൻതോട് കിടങ്ങേടത്ത് ഷാജിമോന്റെ വീട്.
കൂടരഞ്ഞി: പൂവാറൻതോട് പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടർന്ന്വീട് ഭാഗികമായി ഇടിഞ്ഞ് അപകടാവസ്ഥയിൽ. കിടങ്ങേടത്ത് ഷാജിമോന്റെ വീടാണ് ഭാഗികമായി ഇടിഞ്ഞ് അപകടാവസ്ഥയിലായത്. മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് വീടിന് കേടുപാടുകൾ സംഭവിച്ചത്.
സംഭവത്തെ തുടർന്ന് വാർഡ് അംഗം റോയി ആക്കേലിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിത കുടുംബത്തിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചു.
Tags : Nattuvishesham Local News house collapsed