x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ വ​നി​ത, ശി​ശു വി​ക​സ​ന വ​കു​പ്പ് വി​ഭ​വ​സ​മാ​ഹ​ര​ണം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 12, 2026 12:03 AM IST | Updated: August 12, 2026 12:03 AM IST

ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ ഏ​റ്റു​വാ​ങ്ങു​ന്നു.

പ​ത്ത​നം​തി​ട്ട: മ​ഴ​ക്കെ​ടു​തി​യി​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കാ​യി ജി​ല്ലാവ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​ഭ​വ​സ​മാ​ഹ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ട്രി​ച്ചി​യി​ല്‍ നി​ന്ന് പ​ത്ത് ട​ണ്‍ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ എ​ത്തി​ച്ചു. പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി.

കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​എ​സ്. ത​സ്‌​നീം, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ നീ​ത ദാ​സ്, ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഫെ​ബ്‌​ന റ​ഹീം, പ്രോ​ഗ്രാം ഓ​ഫീ​സ് സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് സു​ഭാ​ഷ് കു​മാ​ർ, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എ​സ്. ഷി​ജു, കോ​ന്നി അ​ഡീ​ഷ​ണ​ല്‍ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍​മാ​ർ, ജീ​വ​ന​ക്കാ​ര്‍, ജി​ല്ലാ​സ​ങ്ക​ല്‍​പ് ഹ​ബ് ഫോ​ര്‍ എം​പ​വ​ര്‍​മെ​ന്‍റ് ഓ​ഫ് വി​മ​ണ്‍ ജീ​വ​ന​ക്കാ​ർ, ക​ള​ക്ഷ​ന്‍ പോ​യി​ന്‍റിലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews resource mobilization drive

Recent News

Corehub Up