പ്രതീകാത്മക ചിത്രം
വെള്ളറട : ആനപ്പാറ ഇടവക വിശുദ്ധ കുരിശിന്റെ പുകഴ്ചാ തിരുന്നാള്‍ സമാപിച്ചു. സെപ്തംപര്‍ 12ന് ആരംഭിച്ച തിരുനാളിനാണ് ഇന്നലെ സമാപനായത്. തിരുനാളിനോടനുബന്ധിച്ചു നടന്ന സമ്പൂര്‍ണ ബൈബിള്‍ പാരായണത്തിനും സമാപനം കുറിച്ചു.
"വിശുദ്ധ കുരിശ് സ്നേഹസംസ്കാരത്തിന്റെ പ്രതീകം' എന്നതായിരുന്നു തിരുനാള്‍ സന്ദേശം. തിരുനാളിന്റെ ഭാഗമായി ഇടവകയില്‍നിന്നും വിശുദ്ധ മിഖായേല്‍ മാലാഖയുടെ കുരിശടിയിലേയ്ക്ക് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. മോണ്‍. ഡോ. വിന്‍സന്റ് കെ. പീറ്റര്‍ , ഫാ. അരുണ്‍ പി. ജിത്ത്, ബ്രദര്‍ സലിന് സി. പത്രോസ് എന്നിവര്‍ നേതൃത്വം നല്കി.
വൈകുന്നേരം ആറിനു നടന്ന ആഘോഷമായ സമൂഹ ദിവ്യബലിക്കു നെയ്യാറ്റിന്‍കര രൂപത ശുശ്രൂഷാ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. റൂഫസ് പയസ്ലീന് മുഖ്യകാര്‍മികത്വം വഹിച്ചു. ദൈവദാസന് ഫാ. അദെയോദാത്തൂസ് വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ഡോ. കുര്യന് ആലുങ്കല്‍ ഒസിഡി വചനസന്ദേശം നല്കി. മോണ്‍. ഡോ. വിന്‍സന്റ് കെ.പീറ്റര്‍, ഫാ. അരുണ്‍ പി. ജിത്ത് എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. തുടര്‍ന്ന് സ്നേഹവിരുന്നും നടന്നു.
Tags : Nattuvishesham DistrictNews DeepikaNews Holy Cross