x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മി​ത​ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ൾ ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ​രം​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം: എം​എ​ൽ​എ

വെബ് ഡെസ്ക്
Published: September 29, 2026 12:59 AM IST | Updated: September 29, 2026 12:59 AM IST

ശി​ൽ​പ​ശാ​ല അ​ഡ്വ. എം. ​റ​ഹ‌്മ​ത്തു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ണ്ടി​ക്കാ​ട്: നി​ർ​മി​ത​ബു​ദ്ധി പ്രാ​യോ​ഗി​ക ചി​കി​ത്സാ​രീ​തി​ക​ളി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് ഹോ​മി​യോ​പ്പ​തി ഡോ​ക്ട​ർ​മാ​ർ​ക്കാ​യി "ജെ​മി​നി 2026- എ​ഐ മാ​സ്റ്റ​ർ ക്ലാ​സ് ഫോ​ർ ഡോ​ക്ടേ​ഴ്സ്' എ​ന്ന പേ​രി​ൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു.

ദി ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് ഹോ​മി​യോ​പ​ത്‌​സ് കേ​ര​ള ട്ര​സ്റ്റി​ന്‍റെ (ഐ​എ​ച്ച്കെ) നേ​തൃ​ത്വ​ത്തി​ൽ പാ​ണ്ടി​ക്കാ​ട് ഷി​ഫാ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ർ​മി​ത ബു​ദ്ധി​യു​ടെ സാ​ധ്യ​ത​ക​ൾ ഹോ​മി​യോ​പ്പ​തി ചി​കി​ൽ​ത്സാ​രം​ഗം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും ചി​കി​ത്സാ രം​ഗ​ത്തെ പ്ര​ഫ​ഷ​ണ​ലു​ക​ൾ മാ​റു​ന്ന സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ളെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​എ​ച്ച്കെ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഡോ. ​പി.​എ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം. മു​ഹ​മ്മ​ദ് അ​സ്ലം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്രോം​പ്റ്റ് എ​ൻ​ജി​നി​യ​റും എ​ഐ അ​ധ്യാ​പ​ക​നു​മാ​യ സു​ഹൈ​ബ് ആ​ലി​ങ്ങ​ൽ ശി​ൽ​പ​ശാ​ല ന​യി​ച്ചു. ഡോ. ​ഐ​സ​ക്ക് ബോ​സ്, ഡോ. ​പി. ജാ​ഫ​ർ, ഡോ.​ന​സ്റീ​ൻ മൂ​സ, ഐ​എ​ച്ച്കെ ട്ര​സ്റ്റ് ബോ​ർ​ഡ് അം​ഗം ഡോ. ​കെ. സു​രേ​ഷ്, ഡോ. ​ന​ഈ​മു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up