x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി പാ​ച​ക​വാ​ത​ക​ക്ഷാ​മം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു


Published: April 14, 2026 06:31 AM IST | Updated: April 14, 2026 06:31 AM IST

കൊ​ല്ലം: ജ​ന​ജീ​വി​തം ദു​സ​ഹ​മാ​ക്കി പാ​ച​ക​വാ​ത​ക​ക്ഷാ​മം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പ്ര​തി​സ​ന്ധി​ക്ക്‌ ഒ​ടു​വി​ൽ കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന​തി​ന്‍റെ 70 ശ​ത​മാ​നം ല​ഭി​ക്കു​ന്ന​തു ഹോ​ട്ട​ലു​ക​ൾ​ക്കും റെ​സ്റ്റോ​റ​ന്‍റു​ക​ൾ​ക്കും അ​ൽ​പം ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം പ​ഴ​യ​പ​ടി​യാ​യി​ട്ടി​ല്ല.
പ​ല ഹോ​ട്ട​ലി​ലും ഇ​പ്പോ​ഴും പാ​ച​കം വി​റ​ക​ടു​പ്പി​ലാ​ണ്. ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ പാ​ച​ക​വാ​ത​കം ല​ഭി​ക്കാ​ത്ത​ത്‌ വീ​ടു​ക​ളി​ലും പ്ര​തി​സ​ന്ധി സൃ​ഷ്‌ടിക്കു​ന്നു. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത്‌ പെ​ട്രോ​ളി​യം എ​ന്നി​വ​യു​ടെ ഏ​ജ​ൻ​സി​ക​ളാ​ണ് ജി​ല്ല​യി​ൽ പാ​ച​ക​വാ​ത​ക വി​ത​ര​ണം ന​ട​ത്തു​ന്ന​ത്‌.

കൂ​ടു​ത​ൽ എ​ജ​ൻ​സി​ക​ൾ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ന്‍റേ​താ​ണ്. നി​ല​വി​ൽ ഡി​എ​സി ന​ന്പ​ർ ല​ഭി​ച്ചാ​ലും ഗ്യാ​സ്‌ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്‌. ക്ഷാ​മം വ​ന്ന​തോ​ടെ ഗ്യാ​സ്‌ ബു​ക്കിം​ഗി​ന്‍റെ കാ​ലാ​വ​ധി ക​ന്പ​നി​ക​ൾ ദീ​ർ​ഘി​പ്പി​ച്ചി​രു​ന്നു.

പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ ഒ​രെ​ണ്ണം ല​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ ബു​ക്കിം​ഗി​നു ഗ്രാ​മ​ങ്ങ​ളി​ൽ 45ദി​വ​സ​വും ന​ഗ​ര​ങ്ങ​ളി​ൽ 25 ദി​വ​സ​വു​മെ​ടു​ക്കും. ഇ​തി​ന്‍റെ റ​ഫ​റ​ൻ​സ്‌ ന​ന്പ​ർ ല​ഭി​ക്കാ​നും ഒ​രാ​ഴ്‌​ച​യെ​ടു​ക്കു​ന്നു. അ​തു​ക​ഴി​ഞ്ഞ്‌ ബി​ല്ല​ടി​ച്ച്‌ ഡി​എ​സി ന​ന്പ​റി​ന്‍റെ മെ​സേ​ജ്‌ ല​ഭി​ക്കാ​നും കാ​ത്തി​രി​ക്ക​ണം. സാ​ധാ​ര​ണ ഡി​എ​സി ന​ന്പ​ർ ല​ഭി​ച്ചാ​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ ഉ​റ​പ്പാ​ണ്.

എ​ന്നാ​ൽ, പ​ല​യി​ട​ത്തും സി​ല​ണ്ട​ർ ല​ഭി​ക്കാ​ൻ പി​ന്നെ​യും കാ​ത്തി​രി​ക്ക​ണം. ഇ‍ൗ ​കാ​ല​താ​മ​സം ചി​ല ഏ​ജ​ൻ​സി​ക​ൾ വ​രു​ത്തി​വ​യ്‌​ക്കു​ന്ന​താ​ണ് ‌. ഒ​ന്ന​ര​മാ​സ​മാ​യി സി​ല​ണ്ട​ർ ല​ഭി​ക്കാ​ത്ത​തു​മൂ​ലം ച​ണ്ണ​പ്പ​ട്ട ഭാ​ഗ​ത്തെ ജ​ന​ങ്ങ​ൾ തീ​രാ​ദു​രി​ത​ത്തി​ലാ​ണ്‌. ച​ണ്ണ​പ്പേ​ട്ട, ആ​ന​ക്കൂ​ട്ടം, വ​ന​ത്തി​ൽ​മു​ക്ക്‌, മ​ണ്ണൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്‌ ഗ്യാ​സ്‌ ല​ഭി​ക്കാ​ത്ത​ത്‌.


ബു​ക്ക് ചെ​യ്‌​ത്‌ 45ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഗ്യാ​സ്‌ ന​ൽ​കാ​തെ ഏ​ജ​ൻ​സി ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്. പ​ന്മ​ന, ക​രു​നാ​ഗ​പ്പ​ള്ളി, മൈ​നാ​ഗ​പ്പ​ള്ളി, കാ​രാ​ളി​മു​ക്ക്‌, പ​ടി​ഞ്ഞാ​റെ​ക്ക​ല്ല​ട, ഇ​ട​യ്‌​ക്കാ​ട്‌, ശൂ​ര​നാ​ട്‌ തു​ട​ങ്ങി​യ ജി​ല്ല​യി​ൽ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും സി​ല​ണ്ട​ർ ക്ഷാ​മം തു​ട​രു​ക​യാ​ണ്.

 

Tags : nattu vishesham food shortage continues unabated

Recent News

Corehub Up