x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന​ക്കു​ള​ത്തെ ആ​ന​യു​ടെ മു​റി​വ് വ്ര​ണ​പ്പെ​ടാ​ൻ കാ​ര​ണം വ​നം​വ​കു​പ്പ്

വെബ് ഡെസ്ക്
Published: September 3, 2026 11:47 PM IST | Updated: September 3, 2026 11:47 PM IST

ആ​ന​ക്കു​ള​ത്ത് നി​ല​യു​റ​പ്പി​ച്ച പ​രി​ക്കേ​റ്റ കാ​ട്ടാ​ന.

അ​ടി​മാ​ലി: പി​ൻ​ഭാ​ഗ​ത്ത് മു​റി​വേ​റ്റ നി​ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ന​ക്കു​ള​ത്ത് ക​ണ്ടെ​ത്തി​യ ആ​ന വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി.
ആ​ന​യ്ക്ക് കൃ​ത്യ​മാ​യ ചി​കി​ത്സ വ​നം​വ​കു​പ്പ് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് മു​റി​വ് വ്ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. മു​റി​വേ​റ്റ ആ​ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ഒ​രു​മാ​സം മു​ൻ​പാ​ണ് ആ​ന​ക്കു​ള​ത്ത് ആ​ന​ക​ൾ കൂ​ട്ട​മാ​യി എ​ത്തി വെ​ള്ളം കു​ടി​ക്കു​ന്ന ഓ​രി​നു സ​മീ​പം മ​ണി​ക്കൂ​റോ​ളം മു​റി​വേ​റ്റ ആ​ന നി​ല​യു​റ​പ്പി​ച്ച​ത്. എ​ന്നാ​ൽ അ​ന്ന് വ​നം​വ​കു​പ്പ് ചി​കി​ത്സ​യ്ക്ക് ത​യാ​റാ​യി​ല്ല.
പി​ന്നീ​ട് കാ​ടി​നു​ള്ളി​ലേ​ക്ക് പോ​യ ആ​ന​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ണ്ട​ത്. ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ട​തോ​ടെ ആ​ന​യു​ടെ പി​ൻ​ഭാ​ഗ​ത്തെ മു​റി​വ് വ്ര​ണ​മാ​യ നി​ല​യി​ലാ​ണ്.

കാ​ടി​നു​ള്ളി​ൽ ആ​ന​ക​ൾ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നി​ട​യി​ലാ​കാം മു​റി​വേ​റ്റ​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ആ​ന​യ്ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ വ​നം​വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല ബ​യോ ഡൈ​വേ​ഴ്സി​റ്റി സ​മി​തി ക​ൺ​വീ​ന​ർ കെ. ​ബു​ൾ​ബേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham Districtnews Deepikanews Forest Department

Recent News

Corehub Up