പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിൽ മരണമടഞ്ഞ മണപ്പാട്ട് റെജീന, ജോസഫൻ ജോണി എന്നിവരുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായം എം
പാലാ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജീന ജോണി മണപ്പാട്ട്, ജോസഫൻ ജോണി എന്നിവരുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായത്തിന്റെ ആദ്യ ഗഡുവായ എട്ടു ലക്ഷം രൂപ ജോണി മണപ്പാട്ടിന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ കൈമാറി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്കറിയ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ റോജി തോമസ് മുതിരേന്തിക്കൽ, ക്ലിന്റ് അരീപ്ലാക്കൽ, മീനച്ചിൽ തഹസിൽദാർ, പാലാ ആർഡിഒ എന്നിവർ പങ്കെടുത്തു.
Tags : NattuVishesham DistrictNews