എല്‍ഡിഎഫ് സംഘടിപ്പിച്ച കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച്
കട്ടിപ്പാറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചും ഫ്രഷ്കട്ട് വിഷയത്തില്‍ യുഡിഎഫിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് സംഘടിപ്പിച്ചു.
ആര്‍ജെഡി ദേശീയ കൗണ്‍സില്‍ അംഗം സലീം മടവൂര്‍ ഉദ്ഘാടനം ചെയ്തു. പി.സി. തോമസ് അധ്യക്ഷത വഹിച്ചു. ടി.സി. വാസു, നിധീഷ് കല്ലുള്ളതോട്, കെ.കെ. അപ്പുക്കുട്ടി, കെ.വി സെബാസ്റ്റ്യന്‍, കരീം പുതുപ്പാടി, ജോസ് പയ്യപ്പേല്‍, അസീസ് തേവര്‍മല എന്നിവര്‍ പ്രസംഗിച്ചു. കെ. ആര്. ബിജു, കെ.ടി. മുഹമ്മദലി, കെ.സി. ലെനിന് എന്നിവര്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews LDF