x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് പു​തു​ത​ല​മു​റ: മന്ത്രി റോ​ജി എം. ​ജോ​ൺ

വെബ് ഡെസ്ക്
Published: July 11, 2026 11:30 PM IST | Updated: July 11, 2026 11:30 PM IST

അ​വാ​ർ​ഡ്ദാ​നച്ചട​ങ്ങ് മ​ന്ത്രി റോ​ജി എം. ​ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കട്ട​പ്പ​ന: കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്ത് പു​തു​ത​ല​മു​റ ആ​ണെ​ന്നും ഇ​ടു​ക്കി ജി​ല്ല​യു​ടെ വി​ദ്യാ​ഭ്യാ​സ വ​ള​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​രും ഉ​ന്ന​തവി​ദ്യാ​ഭ്യ​സ വ​കു​പ്പും ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും മ​ന്ത്രി റോ​ജി എം. ​ജോ​ൺ. റോ​യി കെ. ​പൗ​ലോ​സ് എം​എ​ൽ​എ​യു​ടെ സ്മാ​ർ​ട്ട് ഇ​ടു​ക്കി വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന അ​വാ​ർ​ഡുദാ​നച്ച​ട​ങ്ങ് ക​ട്ട​പ്പ​ന വെ​ള്ള​യാം​കു​ടി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നാ​റി​ലും ശാ​ന്ത​ൻ​പാ​റ​യി​ലും കോ​ള​ജു​ക​ൾ​ക്ക് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ത​ന്‍റെ വ​കു​പ്പി​ല​ല്ലെ​ന്നും എ​ന്നാ​ലും, മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ 100ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളെ​യും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യും എം ​എ​ൽ എ ​എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ന​ൽ​കി അ​നു​മോ​ദി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ നാ​യ​ർ, ഫ്രാ​ൻ​സി​സ് അ​റ​ക്ക​പ്പ​റ​മ്പി​ൽ, ടോ​ണി തോ​മ​സ്, കോ​മ​ളം മോ​ഹ​ൻ​ദാ​സ് , ലീ​ലാ​മ്മ ബേ​ബി, തോ​മ​സ് രാ​ജ​ൻ , എം. ​എ​ൻ. ഗോ​പി, എം. ​കെ. പു​രു​ഷോ​ത്ത​മ​ൻ , സി​ജു ച​ക്കും മൂ​ട്ടി​ൽ, മി​നി സാ​ബു, ജി​പ്സി ജി​മ്മി, മ​ണി​മേ​ഘ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : new generation Nattuvishesham District news

Recent News

Corehub Up