എടക്കര: നെല്ലിക്കുത്ത് വനം സ്റ്റേഷന്റെ നേതൃത്വത്തിൽ "മാലിന്യമുക്ത ചുരം’ കാന്പയിൻ സംഘടിപ്പിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത്, നിലന്പൂർ അമൽ കോളജ് എൻഎസ്എസ് യൂണിറ്റ് എന്നിവയുമായി സഹകരിച്ചായിരുന്നു നടുകാണി ചുരം പാത ശുചീകരിച്ചത്. നാടുകാണി ചുരത്തിലെ വ്യൂ പോയിന്റിൽ കാന്പയിൻ വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംലത്ത് നെയ്തക്കോടൻ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രാജേഷ് അധ്യക്ഷത വഹിച്ചു. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിമൽ, വനസംരക്ഷണ സമിതി സെക്രട്ടറി പി.എം. അയൂബ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. ഫവാസ്, എടക്കര റോട്ടറി ക്ലബ് പ്രസിഡന്റ് പ്രസാദ് എന്നിവർ പ്രസംഗിച്ചു.
ചുരം പാത ശുചീകരിക്കുന്ന വനംവകുപ്പിലെ തൊഴിലാളികൾക്ക് കോട്ട് വിതരണവും എടക്കര റോട്ടറി ക്ലബ് സ്പോണ്സർ ചെയ്ത മാലിന്യങ്ങൾ ശേഖരിക്കുന്ന പ്ലക്കർ വിതരണവും നടത്തി. തുടർന്ന് വിദ്യാർഥികളുടെയും വനപാലകരുടെയും നേതൃത്വത്തിൽ ആനമറി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള ചുരം പാതയിൽ മാലിന്യങ്ങൾ ശേഖരിച്ചു.
മഞ്ചേരി: നഗരസഭയുടെ നേതൃത്വത്തിൽ നടന്നുവന്ന മഴയൊരുക്കം മഴക്കാല പൂർവ ശുചീകരണ കാന്പയിന്റെ സമാപനവും പരിസ്ഥിതി ദിനാചരണവും "നല്ല നാല് വർത്തമാനം' എന്ന കാന്പയിൻ പ്രചാരണവും സംഘടിപ്പിച്ചു. അഡ്വ. എം. റഹ്മത്തുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മഞ്ചേരി -കോഴിക്കോട് റോഡിൽ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച സ്ഥലത്ത് എംഎൽഎ മരം നട്ടു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ലെൻസ്ഫെഡ് മഞ്ചേരി സ്പോണ്സർ ചെയ്യുന്ന നഗരത്തിലെ പുതിയ ’ബ്യൂട്ടി സ്പോട്ടിന്റെ’ മാതൃക കൈമാറ്റവും ചടങ്ങിൽ നടന്നു.
കാന്പയിനിൽ മികച്ച പ്രകടനം നടത്തിയ 25-ാം വാർഡിനുള്ള ഉപഹാരം കൗണ്സിലർ ടി. ശ്രീജയ്ക്ക് എംഎൽഎ കൈമാറി. നഗരസഭാ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സണ് അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷരായ വല്ലാഞ്ചിറ സക്കീർ, കെ.പി. ഉമ്മർ, എം.വി. അബൂബക്കർ, റിസ്വാന സാദിഖ് കൂളമഠത്തിൽ, ഷാനിബ ഫൈസൽ, കൗണ്സിലർമാരായ വി.പി. ഫിറോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ശുചിത്വ സന്ദേശ റാലിയും നടത്തി.
കാളികാവ്: ചോക്കാട് പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പുല്ലങ്കോട്
ജിഎംഎൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ശാന്ത കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. ചോക്കാട് പഞ്ചായത്തും കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിൽ ഫലവൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ പരിസ്ഥിതി സന്ദേശ റാലിയും നടത്തി. ചടങ്ങിൽ വിദ്യാർഥികൾക്ക് വൃക്ഷ തൈകൾ കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ, സബിത സമീർ, പഞ്ചായത്തംഗങ്ങളായ ബുഷ്റ ഫളൽ, എം. അബ്ദുൾ സലാം, ജോയ് സി. കുര്യാക്കോസ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് എ.സി. ഷിജു, എസ്എംസി ചെയർമാൻ പി. റിയാസ് തുടങ്ങിയവർ സംബന്ധിച്ചു.
ചോക്കാട്: ചോക്കാട് ജിയുപി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. കുട്ടികൾ പോസ്റ്റർ, പ്ലക്കാർഡ് എന്നിവ തയാറാക്കി പ്രദർശിപ്പിച്ചു. മികച്ച പോസ്റ്ററുകൾക്ക് സമ്മാനങ്ങൾ നൽകി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സബിത സമീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അൻവർ തറമ്മൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിദാസൻ സന്ദേശം നൽകി. സീനിയർ അധ്യാപകൻ ജോസഫ് മാത്യു, എസ്എംസി ചെയർമാൻ അനീഷ് ബാബു, കെ. വിമിഷ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Local News Pollution-Free Pass campaign