x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​നാ​ടി​ന്‍റെ ജ​ന​കീ​യ ഡോ​ക്ട​ർ​ക്ക് നാ​ടി​ന്‍റെ സ്നേ​ഹാ​ദ​രം

വെബ് ഡെസ്ക്
Published: September 23, 2026 01:09 AM IST | Updated: September 23, 2026 01:09 AM IST

രാ​മ​ങ്ക​രി: മാ​ന്പു​ഴ​ക്ക​രി​യി​ൽ ല​ക്ഷ് മി നേ​ഴ്സിം​ഗ് ഹോം ​എ​ന്ന ഡി​സ്പെ​ൻ​സ​റി​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടാ​യി കു​ട്ട​നാ​ടി​ന്‍റെ ആ​രോ​ഗ്യ​മേ​ല​യി​ൽ നി​സ്വാ​ർ​ഥ​സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രു​ന്ന ഡോ. ​എം.​എ​സ്. ന​വീ​ന​ന് കു​ട്ട​നാ​ട് പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ന്പ​ർ ഒ​ന്നി​ന് സ് നേ​ഹാ​ദ​രം ന​ല്കും.

വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​നേ​താ​ക്ക​ളും സാം​സ്ക്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും, ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ത്തു​കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം രാ​മ​ങ്ക​രി 7-ാം ന​ന്പ​ർ എ​സ്.എ​ൻ.ഡി. പി. ഹാ​ളി​ൽ ചേ​ർ​ന്ന ന​വീ​നം 2026 യോ​ഗ​ത്തി​ൽ രേ​ണു​ക മാ​ന്പു​ഴ​ക്ക​രി അ​ധ്യ​ക്ഷ​യാ​യി.
പ്ര​മു​ഖ ക​ലാ​കാ​ര​നും ന​ട​നു​മാ​യ പ്ര​മോ​ദ് വെ​ളി​യ​നാ​ട്, രാ​മാ​ങ്ക​രി രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു കാ​രാ​ഞ്ചേ​രി​ൽ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ ( ര​ക്ഷാ​ധി​കാ​രി​ക​ൾ ) ബി​ജോ​യ് ശ​ങ്ക​ർ പു​ത്ത​ൻ​ക​ളം (പ്ര​സി​ഡ​ന്‍റ്) രേ​ണു​ക മാ​ന്പു​ഴ​ക്ക​രി , എ​ൻ.​ഐ. തോ​മ​സ്, ബൈ​ജു മാ​ന്പു​ഴ​ക്ക​രി, എ.​കെ. സോ​മ​നാ​ഥ് കു​ന്ന​ങ്ക​രി (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ആ​ർ. സ​തീ​ശ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) സി.​കെ. കൃ​ഷ്ണ​കു​മാ​ർ, വി​പി​ൻ മ​ണി​യ​ൻ, ബി​ജു സേ​വ്യ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) പി.​റ്റി. മോ​ഹ​ന​ൻ ( ഖ​ജാ​ൻ​ജി ) കെ.​എം പൊ​ന്ന​പ്പ​ൻ, വേ​ണു​ക്കു​ട്ട​ൻ വേ​ഴ​പ്ര, ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, പി.​ശ​ശി മാ​ന്പു​ഴ​ക്ക​രി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up