വെള്ളരിക്കുണ്ട് മിൽമ ഓഫീസിന് സമീപത്തെ റോഡിലെ വെള്ളക്കെട്ട്.
വെള്ളരിക്കുണ്ട്: ഒരു മഴ പെയ്താൽ വെള്ളരിക്കുണ്ട് മിൽമ ഓഫീസിന് മുൻവശമുള്ള മെക്കാഡം റോഡ് തോടായി മാറും.
ഓവുചാൽ നിറഞ്ഞ് റോഡിലൂടെ വെള്ളമെഴുകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതവും അപകട ഭീഷണിയും ഉയർത്തുന്നുണ്ട്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരും കൊന്നക്കാട് ഭാഗത്തേക്കുള്ള ബസുകളും കടന്നുപോകുന്ന വഴിയാണിത്.
കുത്തിയൊലിച്ച് വരുന്ന മഴവെള്ളം ഓവുചാലിലൂടെ ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Tags : NattuVishesham DistrictNews