x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ സു​ഹ്റ​ക്ക് പ​ഠി​ച്ച സ്കൂ​ളി​ന്‍റെ സ്നേ​ഹാ​ദ​രം 


Published: June 4, 2026 05:26 AM IST | Updated: June 4, 2026 05:26 AM IST

എവറസ്റ്റ് കീഴടക്കിയ സു​ഹ്റ ചെ​റു​ക​പ്പ​ള്ളി​ക്ക് മ​ഞ്ചേ​രി ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ.

മ​ഞ്ചേ​രി: എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ക എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ച്ച് ജ​ൻ​മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ സു​ഹ്റ ചെ​റു​ക​പ്പ​ള്ളി​ക്ക് അ​വ​ർ പ​ഠി​ച്ച സ്കൂ​ളി​ന്‍റെ ആ​ദ​രം. ര​ണ്ടാ​യി​ര​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​റ​ങ്ങി​യ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്. ബാ​ൻ​ഡ് മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ മ​ഞ്ചേ​രി പ​ട്ട​ണ​ത്തി​ലൂ​ടെ ഘോ​ഷ​യാ​ത്ര​യാ​യാ​ണ് സു​ഹ​റ​യെ സ്കൂ​ളി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​ഡ്വ. ബീ​ന ജോ​സ​ഫ് സ്വീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് യൂ​സ​ഫ് മേ​ച്ചേ​രി, എ​സ്എം​സി ചെ​യ​ർ​മാ​ൻ എ​ൻ.​ടി. ഫാ​റൂ​ഖ് സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഫാ​ത്തി​മ സു​ഹ്റ, പ്രി​ൻ​സി​പ്പ​ൽ എം. ​അ​ലി, പ്ര​ധാ​നാ​ധ്യാ​പി​ക ആ​മി​നാ ബീ​ഗം, വി.​എം. ഫി​റോ​സു​ദീ​ൻ, വ​ല്ലാ​ഞ്ചി​റ ആ​ലി​പ്പ, സു​ഹ്റ​യു​ടെ മാ​താ​വ് ആ​യി​ഷ, പ്ര​മോ​ദ് ഇ​രു​ന്പു​ഴി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മേ​യ് 23നാ​ണ് എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up