x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘തൂഫാ​ന്‍' ഉഷാറല്ല


Published: June 17, 2026 06:11 AM IST | Updated: June 17, 2026 06:11 AM IST

കൊ​ല്ലം: ജി​ല്ല​യി​ല്‍ ഒ​രു ക​ഞ്ചാ​വ് ബീ​ഡി പി​ടി​ച്ചാ​ലും ഇ​പ്പോ​ള്‍ ഓ​പ്പ​റേ​ഷ​ൻ തൂഫാ​ന്‍റെ അ​ക്കൗ​ണ്ടി​ല്‍. പ​ക്ഷേ തൂഫാ​ന്‍ തു​ട​ങ്ങി ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും ല​ഹ​രിവേ​ട്ട പ​ഴ​യ​പ​ടി ഇ​ല്ല. മാ​ത്ര​മ​ല്ല രാ​സ​ല​ഹ​രി ഉ​ള്‍​പ്പെ​ടെ ല​ഹ​രി മ​രു​ന്നു ക​ട​ത്തു സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചു വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭ്യ​മെ​ങ്കി​ലും റെ​യ്ഡ് ഉ​ള്‍​പ്പെ​ടെ ആ ​വ​ഴി​ക്കു​ള്ള ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തു​മി​ല്ല.

ഓ​പ്പ​റേ​ഷ​ന്‍ തൂഫാ​ന്‍ തു​ട​ങ്ങി ഇ​തു​വ​രെ റൂ​റ​ല്‍, സി​റ്റി പോ​ലീ​സ് ജി​ല്ല​ക​ള്‍​ക്കു കീ​ഴി​ല്‍ ഏ​ക​ദേ​ശം 400ഓ​ളം കേ​സു​ക​ളും അ​ത്ര​യും ത​ന്നെ പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് തൂ​ഫാ​ന്‍ സം​ഘം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍, തൂ​ഫാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും മു​ന്‍​പും ഇ​തേ പോ​ലെ​യു​ള്ള അ​റ​സ്റ്റു​ക​ളും ന​ട​ന്നി​ട്ടു​ണ്ട​ത്രെ. കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 10 ദി​വ​സ​ത്തി​ല്‍ 177 കേ​സു​ക​ളി​ല്‍ 181 പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

എ​ന്നാ​ല്‍, പി​ടി​കൂ​ടി​യ​ത് 428 ഗ്രാം ​ക​ഞ്ചാ​വും 16 ക​ഞ്ചാ​വ് ചെ​ടി​ക​ളും മാ​ത്രം. അ​താ​യ​ത് പ​ല കേ​സു​ക​ളും കു​റ​ഞ്ഞ അ​ള​വി​ലു​ള്ള ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​നാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സി​റ്റി പോ​ലീ​സി​നു കീ​ഴി​ലും സ​മാ​ന​മാ​യ അ​ള​വി​ലു​ള്ള അ​റ​സ്റ്റു​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

തൂ​ഫാ​ന്‍ ഹ​ണ്ടി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ കു​റ​ച്ചു പേ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​വ​ര്‍​ക്കു പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പാ​ന്‍ മ​സാ​ല​യും വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ല.

അ​സ​മി​ല്‍ നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ട്രെ​യി​നു​ക​ളു​ടെ ബോ​ഗി​യു​ടെ വ​ശ​ങ്ങ​ളി​ലെ ഭാ​ഗ​ങ്ങ​ള്‍ പൊ​ളി​ച്ച് അ​തി​ലാ​ണ് ല​ഹ​രി പ​ദാ​ര്‍​ഥ​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തേ ത​ന്നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ട്രെ​യി​നു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നി​ല്ല. സം​ശ​യ​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യോ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ബൈ​ക്കു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന​വ​രെ ത​ട​യാ​നും ന​ട​പ​ടി​യി​ല്ല.

ഈ ​രം​ഗ​ത്തു സ​ജീ​വ​മാ​യു​ള്ള​വ​രെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ ക​ണ്ടെ​ത്തി അ​തു​വ​ഴി പി​ന്തു​ട​രാ​നും ന​ട​പ​ടി​യി​ല്ല. സം​സ്ഥാ​നാ​ന്ത​ര സ്വ​കാ​ര്യ ബ​സു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലു​മാ​ണ് എം​ഡി​എം​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ള്‍ ജി​ല്ല​യി​ല്‍ എ​ത്തി​ച്ച് ചി​ല്ല​റ വി​പ​ണ​ന​ക്കാ​ര്‍​ക്കു കൈ​മാ​റു​ന്ന​ത്. ജ​ന​ത്തി​ര​ക്കി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലെ ഭി​ത്തി​യി​ലെ സു​ഷി​ര​ങ്ങ​ളി​ലും മ​റ്റു ല​ഹ​രി പ​ദാ​ര്‍​ഥം ഒ​ളി​പ്പി​ക്കു​ന്ന (ഡ്രോ​പ് പോ​യി​ന്‍റ്) രീ​തി​യാ​ണ് ഇ​പ്പോ​ള്‍ ല​ഹ​രി മാ​ഫി​യ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ല്‍, ഡ്രോ​പ് പോ​യി​ന്‍റ് ക​ണ്ടെ​ത്താ​നു​ള്ള കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നി​ട്ടി​ല്ല.

പെ​ണ്‍​കു​ട്ടി​ക​ളെ മ​റ​യാ​ക്കു​ന്നു

ബ​സി​ലും ട്രെ​യി​നി​ലും പെ​ണ്‍​കു​ട്ടി​ക​ളെ ല​ഹ​രി ക​ട​ത്തി​നാ​യി സം​ഘ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന വി​വ​രം പോ​ലീ​സി​നു ല​ഭി​ച്ചു​വെ​ങ്കി​ലും ഇ​തു​വ​രെ​യും ന​ട​പ​ടി ഇ​ല്ല. കോ​ള​ജ് ബാ​ഗു​മാ​യി ല​ഹ​രി ക​ട​ത്തു​ന്ന ഇ​ത്ത​ര​ക്കാ​രെ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഈ ​മാ​ര്‍​ഗം സ്വീ​ക​രി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ളി​ലെ​ത്തു​ന്ന ‘കാ​രി​യ​ര്‍​മാ​ര്‍' പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​റ​ങ്ങാ​തെ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് അ​ല്‍​പം മാ​റി ട്രെ​യി​നി​ല്‍ നി​ന്നു ത​ന്നെ ല​ഹ​രി വ​സ്തു​ക്ക​ള്‍ വ​ലി​ച്ചെ​റി​യു​ന്നു​വെ​ന്നും ഈ ​ലോ​ക്കേ​ഷ​ന്‍ കൈ​മാ​റു​ന്ന​ത​നു​സ​രി​ച്ച് പി​ന്നീ​ട് ല​ഹ​രി​സം​ഘ​ത്തി​ല്‍​പ്പെട്ട​വ​ര്‍ സ്ഥ​ല​ത്തു പോ​യി എ​ടു​ക്കു​ന്ന​തു​മാ​ണ് പു​തി​യ രീ​തി​യെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ​ല​രു​ടെ​യും മൊ​ബൈ​ലി​ല്‍ നി​ന്ന് ഇ​ത്ത​രം ‘സ്‌​പോ​ട്ട് ലൊ​ക്കേ​ഷ​നു​ക​ള്‍ ' ക​ണ്ട​തോ​ടെ​യാ​ണ് പു​തി​യ രീ​തി​യെ​ക്കു​റി​ച്ച് പോ​ലീ​സി​നു മ​ന​സി​ലാ​കു​ന്ന​ത്.

പു​തി​യ ത​ന്ത്ര​വു​മാ​യി ല​ഹ​രി സം​ഘം

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​നു​മാ​യി പോ​ലീ സ് സ​ജീ​വ​മാ​യ​തോ​ടെ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ക്കു​ന്ന പു​തി​യ ത​ന്ത്ര​വു​മാ​യി ല​ഹ​രി സം​ഘം രം​ഗ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. ബംഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ഡി​എം​എ വാ​ങ്ങാ​ന്‍ പോ​കു​ന്ന​വ​രു​ടെ​യും വ​ലി​യ തോ​തി​ല്‍ ക​ഞ്ചാ​വ് ശേ​ഖ​രി​ക്കാ​ന്‍ ആ​ന്ധ്ര​യി​ലേ​ക്കും ഒ​ഡി​ഷ​യി​ലേ​ക്കും പോ​കു​ന്ന​വ​രെ​ക്കു​റി​ച്ചു ല​ഭി​ക്കു​ന്ന ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ട്രാ​ക്ക് ചെ​യ്താ​ണ് ഇ​വ​ര്‍ ല​ഹ​രി വാ​ങ്ങി തി​രി​കെ​യെ​ത്തു​മ്പോ​ള്‍ പി​ടി​കൂ​ടു​ന്ന​ത്. ര​ണ്ടാ​ഴ്ച​യാ​യി പു​തി​യ ത​ന്ത്രം പ​രീ​ക്ഷി​ച്ച് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണ് ല​ഹ​രി​യു​ടെ വ​ന്‍​കി​ട വ്യാ​പാ​രി​ക​ളും ക​ട​ത്തു​സം​ഘ​ത്തി​ലെ ഉ​ന്ന​ത​രും.

ഇ​വി​ടെ നി​ന്ന് ഒ​രാ​ള്‍ പോ​കു​ക​യും ഈ ​വി​വ​രം പോ​ലീ​സി​നു ല​ഭി​ക്കു​ന്ന ത​ര​ത്തി​ല്‍ ചോ​ര്‍​ത്തു​ക​യും ചെ​യ്യും. ഇ​യാ​ളു​ടെ ഫോ​ണ്‍ ട്രാ​ക്ക് ചെ​യ്തു കാ​ത്തി​രി​ക്കു​ന്ന പോ​ലീ​സി​നു വെ​റും കൈ​യോ​ടെ തി​രി​കെ വ​രു​ന്ന​യാ​ളെ​യാ​ണ് കി​ട്ടു​ന്ന​ത്. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രാ​ളെ കൂ​ടെ കൊ​ണ്ടു​പോ​യി ഇ​യാ​ള്‍ ല​ഹ​രി വേ​റെ വ​ഴി​യി​ലൂ​ടെ ക​ട​ത്തു​ന്ന​തു​മാ​ണ് രീ​തി. പോ​ലീ​സി​നു ഫോ​ണ്‍ ട്രാ​ക്ക് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​യാ​ള്‍ കൊ​ല്ല​ത്ത് വെ​റും കൈ​യോ​ടെ​യെ​ത്തു​മ്പോ​ള്‍ ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി മ​റ്റൊ​രാ​ള്‍ ചെ​ങ്ങ​ന്നൂ​രി​ലോ കൊ​ച്ചി​യി​ലെ ട്രെ​യി​നി​ലെ​ത്തും. ഇ​വി​ടെ നി​ന്നു ബൈ​ക്കി​ല്‍ കൊ​ല്ല​ത്തെ​ത്തി​ക്കാ​ന്‍ വേ​റെ സം​ഘ​വു​മു​ണ്ടാ​കും.


ഇ​ര​ക​ളെ ഇ​ട്ടു​കൊ​ടു​ക്കും

പ്ര​തി​ക​ളെ പോ​ലീ​സി​നു മു​ന്നി​ലേ​ക്ക് ഇ​ട്ടു​കൊ​ടു​ക്കു​ന്ന​ത് മാ​ഫി​യ​സം​ഘം ത​ന്നെ​യാ​ണ്. പു​തി​യ​താ​യി എ​ത്തു​ന്ന​വ​രെ ഒ​റ്റി കൊ​ടു​ത്തി​ട്ടു ഇ​തി​ന്‍റെ മ​റ​വി​ൽ ധാ​രാ​ളം മ​രു​ന്ന് ക​ട​ത്ത് സം​ഘം ന​ട​ത്തും. പോ​ലീ​സി​നു സൂ​ച​ന കൊ​ടു​ക്കു​ന്ന​തും ഈ ​സം​ഘം ത​ന്നെ​യാ​ണ്. പി​ടി​ക്ക​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കാ​നും സം​ഘം ത​ന്നെ രം​ഗ​ത്തി​റ​ങ്ങും. ഓ​രോ സ്റ്റേ​ഷ​നി​ന്‍റെ കീ​ഴി​ലു​ള്ള മാ​ഫി​യ, ല​ഹ​രിക്കട​ത്ത് സം​ഘ​ത്തെ കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​വു​ന്ന​ത് ഇ​വി​ടെ​യു​ള്ള പോ​ലീ​സു​കാ​ർ​ക്കു ത​ന്നെ​യാ​ണ്. മാ​റി മാ​റി വ​രു​ന്ന​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഇ​തൊ​ന്നും അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ല.

വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാം

കേ​ര​ള പോ​ലീ​സി​ന്‍റെ ‘പോ​ള്‍' ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​തി​ലെ ഷെ​യ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​നോ​നി​മെ​സ്ലി എ​ന്ന ഓ​പ്ഷ​നി​ല്‍ ക്ലി​ക് ചെ​യ്ത് വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി കൈ​മാ​റാം.

 

Tags : nattu vishesham The thufan warning

Recent News

Corehub Up