x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന​ദി​ന​ത്തി​ൽ ടൗ​ൺ ശു​ചീ​ക​രി​ച്ച് പ​ഞ്ചാ. പ്ര​സി​ഡ​ന്‍റ്


Published: December 21, 2025 08:35 AM IST | Updated: December 21, 2025 08:35 AM IST

ച​പ്പാ​ര​പ്പ​ട​വ്: മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്ന ബ​ഹു​മ​തി ശു​ചി​ത്വ​മി​ഷ​നി​ൽ നി​ന്ന് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും ഏ​റ്റു​വാ​ങ്ങി​യെ​ങ്കി​ലും പ​ദ്ധ​തി ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​ത് ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ആ​യി​രി​ക്കും. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം നേ​തൃ​ത്വം ന​ൽ​കി​യ സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന പ്ര​ക്രി​യ​യ്ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ഊ​ന്ന​ൽ ന​ൽ​കി​യ വ്യ​ക്തി​യാ​ണ്.

പ്ര​സി​ഡ​ന്‍റ് ത​ന്നെ നേ​രി​ട്ട് എ​ത്തി​യാ​ണ് പ​ല​സ്ഥ​ല​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യും പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ശു​ചി​ത്വ​മി​ഷ​ന്‍റെ നി​ര​വ​ധി ബ​ഹു​മ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.


ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന​ലെ​യും ച​പ്പാ​ര​പ്പ​ട​വ് ടൗ​ണും പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​വും ഉ​ൾ​പ്പെ​ടെ പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. പു​തി​യ ഭ​ര​ണ​സ​മി​തി​യും ഈ ​പ്ര​ക്രി​യ തു​ട​ര​ണ​മെ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മെ​ന്ന് സു​നി​ജാ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​നി​ജ ബാ​ല​കൃ​ഷ്ണ​നോ​ടൊ​പ്പം ഹ​രി​ത​ക​ർ​മ സേ​ന ക​ൺ​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ളാ​യ ജെ​സി ജോ​സ​ഫ്, ജാ​ൻ​സി ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishashesham

Recent News

Corehub Up