പത്തനംതിട്ട: അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി റാന്നി പെരുനാട് ബഥനി ആശ്രമം ഏർപ്പെടുത്തിയിട്ടുള്ള എക്സലൻസി അവാർഡ് കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്തയ്ക്ക്. മലങ്കര ഓർത്തഡോക്സ് സഭയിലെ വലിയമെത്രാപ്പോലീത്തയായ മാർ ക്ലീമിസ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുവാണ്. 50,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം പെരുനാട് ബഥനി ആശ്രമത്തിൽ ചേരുന്ന യോഗത്തിൽ കാതോലിക്കാ ബാവ സമ്മാനിക്കും. 16-ാമത് എക്സലൻസി അവാർഡാണ് ഇത്തവണ നൽകുന്നതെന്ന് സെക്രട്ടറി ഫാ. മത്തായി ഒഐസി അറിയിച്ചു.
സഭാ സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ സമുന്നത വ്യക്തികളേയും അവരുടെ പ്രവർത്തനങ്ങളേയും ആദരിക്കുന്നതിനായാണ് മാർ തേവോദോസിയോസ് ബഥാനിയ എക്സലൻസി അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്.
Tags : Nattuvishesham Districtnews Theodosius