x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​യ്യാ​രം വി​ജ​യ​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ളാ​ഘോ​ഷം


Published: May 10, 2026 06:25 AM IST | Updated: May 10, 2026 06:25 AM IST

ചി​യ്യാ​രം: വി​ജ​യ​മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷം തു​ട​ങ്ങി. കൂ​ടു​തു​റ​ക്ക​ൽ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഒ​ല്ലൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൂ​ത്തൂ​ർ കാ​ർ​മി​ക​നാ​യി.

ഇ​ട​വ​കവി​കാ​രി ഫാ. ​പ്രി​ൻ​സ് പൂ​വ​ത്തി​ങ്ക​ൽ, ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി, ഡീ​ക്ക​ൻ നി​തി​ൻ വെ​ള്ള​റ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മേ​ജോ ജോ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ൻ​ജോ ചി​റ്റി​ല​പ്പി​ള്ളി, വി​പി​ൻ ജോ​സ്, യേ​ശു​ദാ​സ് ആ​ല​പ്പാ​ട​ൻ, ഫി​ൽ​ജോ ജോ​യ്, ക​ണ്‍​വീ​ന​ർ​മാ​രാ​യ റാ​ഫി ഇ​യ്യു, ജോ ​പാ​ലി​യേ​ക്ക​ര, ഷൈ​ജ​ൻ പാ​ലി​യേ​ക്ക​ര, സിം​സ​ണ്‍ പു​ല്ലു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ല്കി.

തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 6.30നും ​എ​ട്ടി​നും വി​ശു​ദ്ധ കു​ർ​ബാ​ന. രാ​വി​ലെ പ​ത്തി​ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​മ​ൽ ചാ​ഴൂ​ർ (പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് തീ​ർ​ഥ​കേ​ന്ദ്രം) മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​റോ​ബി​ൻ കു​ന്താ​ണി​യി​ൽ (മേ​രി​മാ​താ മേ​ജ​ർ സെ​മി​നാ​രി, മു​ള​യം) സ​ന്ദേ​ശം ന​ൽ​കും. ഫാ. ​സ്റ്റെ​ബി​ൻ പൊ​ന്തേ​ക്ക​ൻ (സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ സെ​ന്‍റ​ർ, ഷാ​ന​ഗ​ർ, തെ​ല​ങ്കാ​ന) സ​ഹ​കാ​ർ​മി​ക​നാ​വും.

വൈ​കീ​ട്ട് അ​ഞ്ചി​ന് ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.
നാ​ളെ രാ​വി​ലെ ആ​റ​ര​യ്ക്ക് ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ​കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ എ​ന്നി​വ​യു​ണ്ടാ​കും.
17നാ​ണ് തി​രു​നാ​ൾ എ​ട്ടാ​മി​ടം. രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, പ​ത്തി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, കു​രി​ശു ചു​റ്റി പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ക്കും.

Tags : nattu vishesham Thiruvalla celebration

Recent News

Corehub Up