കുടുംബ സംഗമം ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിതാ ജോസ് ഉദ്ഘാടനം ചെയ്യുന്നു.
നെയ്യാറ്റിന്‍കര: നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോംസ് ജിഎച്ച്എസ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച അധ്യാപക രക്ഷകർത്തൃ സ്വാഗതസംഘം കമ്മിറ്റി അംഗങ്ങളുടെ കുടുംബ സംഗമം ഹെഡ്മിസ്ട്രസ് സിസ്റ്റർ ശോഭിതാ ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. ജോണി അധ്യക്ഷനായി. കുടുംബ ബോധവത്കരണ സെമിനാർ പ്രശസ്ത സിനിമാതാരവും സംവിധായകനുമായ ടോം ജേക്കബ് നയിച്ചു. പ്ലാറ്റിനം ജൂബിലി പോഗ്രാം കമ്മിറ്റി കൺവീനർ സിസ്റ്റർ സംപ്രീത, ശശിധരൻ, അനിൽകുമാർ, അധ്യാപകരായ ഷൈമ, സിസ്റ്റർ സ്വാന്തന, സിസ്റ്റർ ദിവീന, എന്‍.എസ്. ജിജി, ജയാലിനി, പിടിഎ അംഗങ്ങളായ ഷാജി, വിപിൻ, സനൽകുമാർ, അലോഷ്യസ്, സിഞ്ചു, വീണ എന്നിവര്‍ പ്രസംഗിച്ചു.
Tags : A family gathering was organized. family gathering NattuVishesham DistrictNews