പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യുന്നു.
കുറ്റിച്ചൽ: പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ‘കൃഷിയാണ് ലഹരി’ പദ്ധതിയുടെ ഭാഗമായി സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെയും പൂക്കളുടെയും വിളവെടുപ്പ് മന്ത്രി ടി. സിദ്ധിഖ് ഉദ്ഘാടനം ചെയ്തു.
അരുവിക്കര എംഎൽഎ അഡ്വ. ജി. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എസ്.വി. രതീഷ് സ്വാഗതം പറഞ്ഞു. കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാധാ ജയൻ, ജില്ലാ പഞ്ചായത്ത് അംഗം പ്രദീപ് നാരായൺ, പഞ്ചായത്തംഗം സുനിൽകുമാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പിടിഎ ഭാരവാഹികൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews Harvesting