പ്രതീകാത്മക ചിത്രം
തൊടുപുഴ: മര്‍ച്ചന്റ്സ് അസോസിയേഷന്, തൊടുപുഴ നഗരസഭ, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന തൊടുപുഴ ഓണോത്സവവും ടൂറിസം ഫെസ്റ്റും നാളെ മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ ആഘോഷിക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളെ രാവിലെ ഏഴിന് ഗാന്ധി സ്ക്വയറില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഓണോത്സവ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 7.30ന് കേരള മിനി മാരത്തോണ്‍ മത്സരം നടക്കും.23നു രാവിലെ ഒമ്പതു മുതല്‍ മര്‍ച്ചന്റ് ട്രസ്റ്റ് ഹാളില്‍ കുട്ടികള്‍ക്കായി നടക്കുന്ന ചിത്രരചനാ മത്സരവും ചെസ് മത്സരവും ചിത്രകാരി സ്വപ്ന അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും.
24നു രാവിലെ 11 മുതല്‍ സ്ഥാപനങ്ങള്‍ക്കായി അത്തപ്പൂക്കള മത്സരം. 28, 29 തിയതികളില്‍ പുഴയോരം ബൈപാസിലുള്ള ടര്‍ഫ് കോര്‍ട്ടില്‍ ഫുട്ബോള്‍ മത്സരവും ചുങ്കം ഫോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ടൂര്‍ണമെന്റും നടത്തും. 30നു രാവിലെ ഒമ്പതു മുതല്‍ റിവര്‍വ്യൂ റോഡിനു സമീപം 4x4 ഓഫ് റോഡ് കോമ്പറ്റീഷനും റിമോട്ട് കണ്ട്രോള് വെഹിക്കിള്‍ ചലഞ്ചും നടത്തും.
31നു വൈകുന്നേരം അഞ്ചിന് തൊടുപുഴ മങ്ങാട്ട് കവലയില്‍ കലാസന്ധ്യ. അടുത്തമാസം ഒന്നിന് മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ വൈകുന്നേരം അഞ്ചിന് തിരുവാതിര മത്സരം. മൂന്നിനു വൈകുന്നേരം 6.30ന് മങ്ങാട്ട് കവല ബസ് സ്റ്റാൻഡില്‍ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ മെമ്മോറിയല്‍ ട്രോഫിക്കും കാഷ് അവാര്ഡിനുമായുള്ള അഖില കേരള വടംവലിമത്സരം നടക്കും.
അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നു വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം ആറിന് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ സാംസ്കാരിക സമ്മേളനം നടക്കും. സമ്മേളനത്തിന് ശേഷം ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിക്കുന്ന മെഗാ ഗാനമേളയും അരങ്ങേറും.വിവിധ ദിവസങ്ങളില്‍ ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ. പൗലോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ.എ. നസീം, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്മാന് കെ. ദീപക് തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, നഗരസഭാ ചെയര്‍ പേഴ്സണ്‍ സാബിറ ജലീല്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി, ജിതേഷ് ജോസ്, ഓണോത്സവ് ജനറല്‍ കണ്‍വീനര്‍ പ്രജീഷ് രവി, കണ്‍വീനര്‍മാരായ ജിമ്മി കുര്യന്, പ്രശാന്ത് കുട്ടപ്പാസ്, ഇ.എ. അഭിലാഷ്, എം.ബി. താജു, സെയ്ദ് മുഹമ്മദ് വടക്കേയില്‍, സിനി മോന്, സെക്രട്ടറിമാരായ സജിത്ത് കുമാര്‍, ജോസ്ലെറ്റ് മാത്യു എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Local News Thodupuzha Onotsavam