ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണുന്നത് മൂന്ന് കേന്ദ്രങ്ങളില്‍.
അഞ്ചിടങ്ങളിലായാണ് പോളിംഗ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍.ദേവികുളം-സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂന്നാര്‍ , ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി - ഇഎംആര്‍എസ് പൈനാവ് , പീരുമേട്- മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്കൂള്‍ കുട്ടിക്കാനം എന്നിവയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങള്‍: ദേവികുളം- സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മൂന്നാര്‍, ഉടുമ്പന്‍ചോല- സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെടുങ്കണ്ടം, തൊടുപുഴ -ന്യൂമാന്‍ കോളജ് തൊടുപുഴ, ഇടുക്കി - ഇഎംആര്‍എസ് പൈനാവ്, പീരുമേട് - മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്കൂള്‍ കുട്ടിക്കാനം.
Tags : nattu vishesham Three counting centers