പറപ്പൂർ സെന്റ് ജോൺസ് എച്ച്എസ്്എസിൽ തൃശൂർ വെസ്റ്റ് ഉപജില്ലാ സ്കൂൾ കലോത്സവം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
പറപ്പൂർ: തൃശൂർ വെസ്റ്റ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പറപ്പൂർ സെന്റ് ജോൺസ് എച്ച്എസ്എസിൽ തിരിതെളിഞ്ഞു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷയായി. നൂറ്റിയിരുപതോളം വിദ്യാലയങ്ങളിൽ നിന്നായി ആറായിരത്തിലധികം പ്രതിഭകൾ ഉപജില്ല കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജെ. ബിജു പതാക ഉയർത്തി. ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ കലാദീപം തെളിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാമകൃഷ്ണൻ മുഖ്യാതിഥിയായി.
പറപ്പൂർ സെന്റ്് ജോൺസ് എച്ച്എസ്എസ് പ്രിൻസിപ്പൽ ഡെൻസി ജോൺ, ഫാ. സെബി പുത്തൂർ, എ.വി. ജോളി, ആനി ജോസ്, ഷീന വിൽസൺ,സരസമ്മാ സുബ്രഹ്മണ്യൻ, കെ. ജി. പോൾസൺ, വി.കെ. രഘുനാഥൻ, ശൈലജ ബാബു, എൻ.കെ. പ്രേംനാഥ്, ജോബി ബെൻസ്, ജോഷി കൊള്ളന്നൂർ, പി.സി. ജോസ്, വി.പി. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഭാഗമായി വർണാഭമായ സാംസ്കാരിക ഘോഷയാത്രയും നടന്നു.
Tags : v Kalutsavam nattuvisesham local news