x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചങ്ങനാശേരി ബൈപാസ് റോഡില്‍ ളായിക്കാട് ജംഗ്ഷനു സമീപം കക്കൂസ് മാലിന്യം ഒഴുക്കുന്നു


Published: June 24, 2026 05:27 AM IST | Updated: June 24, 2026 05:27 AM IST

ച​ങ്ങ​നാ​ശേ​രി: ബൈ​പാ​സ് റോ​ഡി​ല്‍ ളാ​യി​ക്കാ​ട് ജം​ഗ്ഷ​ന്‍ മു​ത​ല്‍ എ​സ്എ​ച്ച് ജം​ഗ്ഷ​ന്‍​ വ​രെ സ​ഞ്ച​രി​ച്ചാ​ല്‍ മൂ​ക്ക​ത്ത് കൈ ​വ​യ്ക്ക​ണം. ബൈ​പാ​സ് റോ​ഡി​ന്‍റെ ഒ​ന്ന​ര​ കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്താ​ണ് ഇ​രു​വ​ശ​ങ്ങ​ളി​ലും ക​ക്കൂ​സ് മാ​ലി​ന്യം വ്യാ​പ​ക​മാ​യി ഒ​ഴു​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ല്‍ ഒ​രു കൗ​തു​ക​മു​ണ്ട്. ന​ഗ​ര​സ​ഭ ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ​മു​ട​ക്കി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പോ​ര്‍​ട്ട​ബി​ള്‍ സി​സി​ടി​വി കാ​മ​റ​യ്ക്ക് ചു​വ​ട്ടി​ലാ​ണ് മാ​ലി​ന്യം ത​ള്ള​ല്‍ നി​ര്‍​ബാ​ധം തു​ട​രു​ന്ന​ത്.

ബൈ​പാ​സ് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ത​രി​ശു​കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​മാ​ണ്. ഇ​തി​ന്‍റെ ഒ​രു​ഭാ​ഗം ന​ഗ​ര​സ​ഭാ സ്‌​റ്റേ​ഡി​യം നി​ര്‍​മിക്കു​ന്ന​തി​നാ​യി വാ​ങ്ങി​യ ച​തു​പ്പ് നി​ല​വു​മു​ണ്ട്. ആ​ള്‍​പ്പാ​ര്‍​പ്പി​ല്ലാ​തെ അ​തി​വി​ശാ​ല​മാ​യി കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് യാ​തൊ​രു പ്ര​തി​ബ​ന്ധ​ങ്ങ​ളു​മു​ണ്ടാ​കാ​റി​ല്ല. ഒ​രാ​ഴ്ച​യി​ല്‍ അ​ര​ഡ​സ​നോ​ളം ലോ​റി​ക​ള്‍ ഇ​വി​ടെ മാ​ലി​ന്യം ത​ള്ളി മ​ട​ങ്ങു​ന്ന​താ​യാ​ണ് സൂ​ച​ന​ക​ള്‍.

പാ​ട​ശേ​ഖ​ര​ത്തെ വെ​ള്ള​ത്തി​ലൂ​ടെ കോ​ളി​ഫോം ബാ​ക്‌​ടീ​രി​യ കി​ണ​റു​ക​ളി​ലെ വെ​ള്ള​ത്തി​ല്‍ എ​ത്തി​യാ​ല്‍ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ വ്യാ​പി​ക്കാനി​ട​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പും ആ​രോ​ഗ്യ​വ​കു​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

ക​ക്കൂ​സ് മാ​ലി​ന്യം എ​ത്തി​ക്കു​ന്ന​ത്‌ വ്യാ​ജന​മ്പ​റു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍
ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ​വി​ഭാ​ഗം സ്‌​ക്വാ​ഡും ച​ങ്ങ​നാ​ശേ​രി പോ​ലീ​സും ബൈ​പാ​സ് റോ​ഡി​ല്‍ നൈ​റ്റ് പ​ട്രോ​ളിം​ഗ് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും മാ​ലി​ന്യം ത​ള്ളു​ന്ന സാ​മൂ​ഹ്യ വി​രു​ദ്ധ​രെ ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല.

വാ​ഹ​ന​ങ്ങ​ള്‍ കാ​മ​റക്കണ്ണു​ക​ളി​ല്‍​പ്പെ​ടാ​റു​ണ്ടെ​ങ്കി​ലും ഈ ​വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്റ്റ​ര്‍ ന​മ്പ​റു​ക​ള്‍ വ്യാജമാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. മാ​ലി​ന്യ വാ​ഹ​ന​ത്തി​ന്‍റെ പൈ​ല​റ്റാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം സ്‌​ക്വാ​ഡും പോ​ലീ​സും ഇ​ല്ലെ​ന്ന് ഉ​റ​പപ്പുവ​രു​ത്തി അ​റി​യി​പ്പു കൊ​ടു​ക്കു​മ്പോ​ഴാ​ണ് മാ​ലി​ന്യ​വു​മാ​യി എ​ത്തു​ന്ന വാ​ഹ​നം ബൈ​പാ​സി​ല്‍ പ്ര​വേ​ശി​ച്ച് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​ശേ​ഷം മ​ട​ങ്ങു​ന്ന​ത്.

ആ​ല​പ്പു​ഴ, ചേ​ര്‍​ത്ത​ല, കാ​യം​കു​ളം, മാ​ന്നാ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​മു​ള്ള സം​ഘ​ങ്ങ​ളാ​ണ് ക​ക്കൂ​സ് മാ​ലി​ന്യം ശേ​ഖ​രി​ച്ച് തി​രു​വ​ല്ല​യി​ലെ​ത്തി എം​സി റോ​ഡി​ലൂ​ടെ​യും ആ​ല​പ്പു​ഴ റോ​ഡി​ലൂ​ടെ പെ​രു​ന്ന​യി​ല്‍ തി​രി​ഞ്ഞും ളാ​യി​ക്കാ​ട് ജം​ഗ്ഷ​നി​ലൂ​ടെ ബൈ​പാ​സി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി ബൈ​പാ​സി​ന്‍റെ പാ​ലാ​ത്ര ഭാ​ഗ​ത്തും ച​ങ്ങ​നാ​ശേ​രി -ആ​ല​പ്പു​ഴ റോ​ഡി​ലെ എ​സി ക​നാ​ലി​ലും ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ 19-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പ്ര​സ​ന്ന​കു​മാ​രി ടീ​ച്ച​റും അ​ഞ്ചാം​ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ചാ​ള്‍​സ് പാ​ലാ​ത്ര​യു​മാ​ണ് വി​ഷ​യം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

ഉ​റ​ക്ക​മി​ള​യ്ക്ക​ണം, ന​ഗ​ര​സ​ഭ​യും ജ​ന​മൈ​ത്രി​പോ​ലീ​സും
മ​ന​സു​വ​ച്ചാ​ല്‍ ത​ള്ളു​കാ​രെ തൂ​ക്കി​യെ​ടു​ക്കാം. ച​ങ്ങ​നാ​ശേ​രി ബൈ​പാ​സ് റോ​ഡി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ പി​ടി​കൂ​ടി നി​യ​മ​ത്തി​ന്‍റെ മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണം. വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്ക​ണം. ഇ​തി​ന് പ​ര​സ്പ​രം പ​ഴി​പ​റ​ഞ്ഞും ക​ഴി​വു​കേ​ടു പ​റ​ഞ്ഞും കൈ​മ​ല​ര്‍​ത്തു​ക​യ​ല്ല വേ​ണ്ട​ത്. ന​ഗ​ര​സ​ഭ​യും ജ​ന​മൈ​ത്രി​പോ​ലീ​സും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്ക​ണം.

മാ​ലി​ന്യം ത​ള്ളു​ന്ന​തി​ന്‍റെ പേ​രി​ല്‍ പി​ടി​കൂ​ടു​ന്ന​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശിപാർശയുമാ​യി വ​രു​ന്ന​വ​രു​ടെ പേ​രു​കൂ​ടി ജ​ന​മ​ധ്യ​ത്തി​ല്‍ വെ​ളി​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യ​ത്തി​ന് കൗ​ണ്‍​സില​ര്‍​മാ​രും വി​വി​ധ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നും കൈ​കോ​ര്‍​ക്കു​ക​ത​ന്നെ വേ​ണം. ക​ക്കൂ​സ് മാ​ലി​ന്യ​ത്തി​ല്‍നി​ന്നും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പ​ക​രാ​ന്‍ ഇ​ട​യു​ള്ള​തി​നാ​ല്‍ മാ​ലി​ന്യംത​ള്ള​ല്‍ ഗൗ​ര​വ​മു​ള്ള വി​ഷ​യ​മാ​യി അ​ധി​കാ​രകേ​ന്ദ്ര​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ­ന​ട​പ​ടി വേ​ണം
ച​ങ്ങാ​ശ​രി ബൈ​പാ​സി​ന്‍റെ ളാ​യി​ക്കാ​ട് ഭാ​ഗ​ത്ത് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യ​ണം. ഈ ​സാ​മൂ​ഹ്യ രോ​ഗി​ക​ളെ പി​ടി​കൂ​ട​ണം. ഇ​തി​ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം സ്‌​ക്വാ​ഡും പോ​ലീ​സും രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ക​ര്‍​ശ​ന​മാ​ക്ക​ണം.
പ്ര​സ​ന്ന​കു​മാ​രി ടീ​ച്ച​ര്‍
ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡ്
കൗ​ണ്‍​സി​ല​ര്‍

Tags : nattu vishesham Toilet waste i being dumped

Recent News

Corehub Up