ജിതേഷ് മുതുകാട് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു.
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി മുക്ത സമൂഹത്തിനായി തൂഫാൻ 2.0 പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ് പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് പ്രതിജ്ഞ ചൊല്ലി.
തുടർന്ന് സെക്രട്ടറി തൂഫാൻ വാരിയർ പ്രഖ്യാപനം നടത്തി. പെരുവണ്ണാമൂഴി പൊലിസ് എസ്എച്ച് അനുജെയിൻ തൂഫാൻ വാരിയർ ബാഡ്ജ് വിതരണം നിർവഹിച്ചു. ബോധവത്കരണ ക്ലാസിന് നേതൃത്വവും നൽകി.വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.
ഭരണ സമിതി അംഗങ്ങളായ ബാബു പള്ളിക്കുടം, സുജാത മനക്കൽ, വത്സാ ബാബു, കോടേരി മൊയ്തി, ബിന്ദു ബാലകൃഷ്ണൻ, ജിൻസി മനോജ്, പി.സി. സുരാജൻ എന്നിവർ പ്രസംഗിച്ചു. ആശാ വർക്കർമാർ, ഹരിത കർമ സേന അംഗങ്ങൾ, പെരുവണ്ണാമൂഴി ഫാത്തിമ എയുപി സ്കൂൾ വിദ്യാർഥികളും അധ്യാപകരും, കുടുംബശ്രീ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജന പ്രതിനിധികൾ പൊലിസ്, പഞ്ചായത്ത് ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.