തൂഫാന് കെയര്‍ നവയാത്ര വാക്കത്തണ്‍ മന്ത്രി റോജി എം.ജോണ്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
അങ്കമാലി: ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി നവതി ആഘോഷങ്ങളുടെ ഭാഗമായി തൂഫാന് കെയര്‍ നവയാത്ര വാക്കത്തൺ സംഘടിപ്പിച്ചു. ആശുപത്രി ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രി റോജി എം. ജോണ്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ആശുപത്രി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമേ അങ്കമാലി പോലീസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, കൊച്ചിന് ലയണ്‍സ് ക്ലബ്, അങ്കമാലി ലയണ്‍സ് ക്ലബ്, അങ്കമാലി റസിഡന്റ്സ് അസോസിയേഷന് അപ്പക്സ് ബോഡി എന്നിവരുടെ പ്രതിനിധികളും തൂഫാന് കെയര്‍ നവയാത്രയില് പങ്കാളികളായി. നവതി ആഘോഷത്തിന്റെ കൊടിയേറ്റം ബിഷപ് മാര്‍ തോമസ് ചക്യത്ത് നിര്‍വഹിച്ചു.
മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ റീത്ത പോള്‍, ബിജി റെജി, ബാസ്റ്റിന് ഡി. പാറയ്ക്കല്‍, ജിബി വര്‍ഗീസ്, എന്‍.വി. പോളച്ചന്, ബിനു പഴയിടത്ത്, ജോയിന്റ് ഡയറക്ടര്‍ ഫാ.വര്‍ഗീസ് പൊന്തേംപിള്ളി, അസിസ്റ്റന്റ് ഡയറക്ടര്‍മാരായ ഫാ. എബിന് കളപ്പുരക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കല്ലറയ്ക്കല്‍, ഫാ. ഡേവിസ് പടന്നക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നഴ്സിംഗ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും ഉണ്ടായിരുന്നു.
ആശുപത്രിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച് നാലിന് സാളാര്‍ ലൈറ്റുകളുടെയും പാനലുകളുടെയും സ്വിച്ച്ഓണ്‍ കര്‍മം വൈദ്യുതി മന്ത്രി സണ്ണി ജോസഫും എട്ടിന് സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും.