x
ad
Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ അ​ണി​നി​ര​ക്കാ​ന്‍ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍

വെബ് ഡെസ്ക്
Published: September 24, 2026 02:16 AM IST | Updated: September 24, 2026 02:16 AM IST

തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ളി​ക്രോ​സ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട​ത്തി​യ ല​ഹ​രി​

കോ​ഴി​ക്കോ​ട്: ദേ​ശീ​യ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ ശ​ക്ത​മാ​യ സ​ന്ദേ​ശ​വു​മാ​യി മാ​നാ​ഞ്ചി​റ സ്‌​ക്വ​യ​റി​ല്‍ 1200 എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ‘തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​ക​ള്‍' ആ​യി അ​ണി​നി​ര​ക്കും. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല നാ​ഷ​ണ​ല്‍ എ​ന്‍​എ​സ്എ​സും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് വി​ഭാ​ഗം, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി എ​ന്‍​എ​സ്എ​സ്, വി​എ​ച്ച്എ​സ് ഇ ​എ​ന്‍​എ​സ്എ​സ്, ടെ​ക്‌​നി​ക്ക​ല്‍ എ​ന്‍​എ​സ്എ​സ് സെ​ല്‍, ഐ​എ​ച്ച്ആ​ര്‍​ഡി എ​ന്നി​വ​യി​ലെ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ പ​ങ്കെ​ടു​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കെ. ​ജ​യ​ന്ത് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​ല്ലി മോ​ഹ​ന്‍, സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ര്‍ എ.​പി.​ഷൗ​ക്ക​ത്ത​ലി, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ മാ​ള​വി​ക ജി.​നാ​യ​ര്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റീ​ഷാ കാ​ര​ള്ളി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​എ​സ്എ​സ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫ​സീ​ല്‍ അ​ഹ​മ്മ​ദ്, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി റി​ജ​ണ​ല്‍ കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. ശ്രീ​ജി​ത്ത്, ജി​ല്ലാ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ക​ണ്‍​വീ​ന​ര്‍ എം.​കെ. ഫൈ​സ​ല്‍, വി​എ​ച്ച്എ​സ്ഇ ക​ണ്‍​വീ​ന​ര്‍ മ​ഹ​ബൂ​ബ്, ടെ​ക്‌​നി​ക്ക​ല്‍ സെ​ല്‍ ക​ണ്‍​വീ​ന​ര്‍ നി​ഖി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up